ആലപ്പുഴ: പെൺകുട്ടിയെ കാറിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രതിക്ക് അഞ്ചുവർഷം തടവും ലക്ഷം രൂപ പിഴയും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആറാട്ടുകുളം വീട്ടിൽ രാജു തോമസിനെയാണ് (50) ആലപ്പുഴ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി പി.കെ. മോഹൻദാസ് ശിക്ഷിച്ചത്. 2008ലാണ് കേസിനാസ്പദമായ സംഭവം. മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാമളയുടെ മകൾ സീമയാണ് മരിച്ചത്. മുമ്പ് വിവാഹിതയായിരുന്ന സീമയെ രാജു പ്രലോഭിപ്പിച്ച് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരാകാൻ തീരുമാനിച്ചു. കാറിൽ ഇരുവരും ഒരുമിച്ച് രജിസ്റ്റർ ഓഫിസിലേക്ക് തിരിച്ചെങ്കിലും രാജു തോമസ് ഇതിൽനിന്ന് പിന്മാറുകയാണെന്ന് സീമയെ അറിയിച്ചു. ഇത് മുൻകൂട്ടി മനസ്സിലാക്കിയ സീമ കൈയിൽ കരുതിയിരുന്ന വിഴം കാറിൽവെച്ച് കഴിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിലെത്തിക്കാൻ രാജു തയാറായില്ല. പിന്നീട് അന്ന് രാത്രി വൈകി കാർ ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നുവെന്നാണ് േപ്രാസിക്യൂഷൻ കേസ്. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.