മൂവാറ്റുപുഴ: ചൊവ്വാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മിന്നലിൽ പടിഞ്ഞാേറ പുന്നമറ്റം ചിറ്റേത്ത് കോളനി കാടംകുളം ഷാജിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. മെയിൻ സ്വിച്ചും മീറ്ററും തീഗോളമായി പൊട്ടിത്തെറിച്ചു. ഷാജിയുടെ ഭാര്യ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മീറ്ററിെൻറ ഭാഗങ്ങള്‍ തെറിച്ച് ദൂരെ വീണു. വൈദ്യുത ഉപകരണങ്ങള്‍ക്കെല്ലാം കേടുപാടുണ്ടായി. വയറിങ് മുഴുവൻ കത്തിനശിച്ചു . സിമൻറ് തറയില്‍ മിന്നലേറ്റ പാടുകളും രൂപപ്പെട്ടിട്ടുണ്ട്. തിരുവുംപ്ലാവില്‍ ക്ഷേത്രത്തില്‍ വെള്ളം കയറി മൂവാറ്റുപുഴ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ആനിക്കാട് തിരുവുംപ്ലാവില്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. ക്ഷേത്രം ഓഫിസിൽ അടക്കം വെള്ളം ഒഴുകിയെത്തിയതോടെ കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾക്ക് കേടുപറ്റി. സമീപെത്ത ഇട്ടിയക്കാട്ട് മലയില്‍നിന്ന് കുത്തി ഒഴുകിയെത്തിയ ചളിയും വെള്ളവും നിറഞ്ഞ് ക്ഷേത്രത്തിെൻറ പ്രവര്‍ത്തനമാകെ താളംതെറ്റി. ആദ്യമായാണ് ഇത്തരം സംഭവമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. ക്ഷേത്രത്തിനകത്തും തീർഥക്കരയിലും വെള്ളവും ചളിയും നിറഞ്ഞു. സമീപെത്ത കൃഷിഭവന്‍ വരെ വെള്ളം ഉയര്‍ന്നു. ഇട്ടിയേക്കാട്ട് മലയില്‍ നടക്കുന്ന മണ്ണെടുപ്പും കല്ലുവെട്ടലുംമൂലം വെള്ളം ദിശമാറി ഒഴുകിയതാണ് നാശത്തിന് കാരണം. ക്ഷേത്രത്തിെൻറ ചുറ്റുഭാഗം മുഴുവന്‍ വെള്ളത്തിലായി. അരയടിയോളം ചളിയാണ് ക്ഷേത്രത്തിനകത്ത് അടിഞ്ഞുകൂടിയത്. കമ്പുകളും ഇഴജന്തുക്കളും വരെ ഒഴുകിയെത്തിയതിലുണ്ട്. ക്ഷേത്രം ഓഫിസിലും വെള്ളം കയറി. നാട്ടുകാരുടെ കൂടി സഹായത്തോടെ പമ്പ് സെറ്റ് വാടകക്കെടുത്ത് വെള്ളം വറ്റിച്ചാണ് വൈകുന്നേരം നടതുറന്ന് പൂജ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.