ജില്ല നബിദിന സന്ദേശറാലി ആലുവയിൽ

ആലുവ: കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ല നബിദിന സന്ദേശറാലി വെള്ളിയാഴ്ച ആലുവയിൽ നടക്കും. 'മുത്തുനബി മാനവിക മാതൃക' സന്ദേശവുമായി നടത്തുന്ന മീലാദ് കാമ്പയിനി​െൻറ ഭാഗമായാണ് റാലിയെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി തിരികെ ടൗൺഹാളിൽ സമാപിക്കും. സമസ്ത ജില്ല പ്രസിഡൻറ് കൽത്തറ പി. അബ്‌ദുൽ ഖാദർ റാലി ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡൻറ് എം.പി. അബ്‌ദുൽ ജബ്ബാർ സഖാഫി സമാപന പ്രസംഗം നടത്തും. 25ന് എറണാകുളം മറൈൻ ഡ്രൈവിൽ ഹുബ്ബുറസൂൽ കോൺഫറൻസും സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ പി.കെ.എം. കരീം പറഞ്ഞു. കൺവീനർ കെ.എസ്.എം. ഷാജഹാൻ സഖാഫി, കെ.കെ. അബ്‌ദുൽ റഹ്മാൻ മുസ്‌ലിയാർ, സി.എ. ഹൈദ്രോസ്, മുഹമ്മദ് ഫിറോസ് അഹ്സനി, ഇബ്രാഹിം സഖാഫി, പി.പി. കാദർകുഞ്ഞ്, ഇബ്രാഹിം എരമം, ഷംസുദ്ദീൻ കൊടികുത്തുമല, അബ്‌ദുൽ ഹമീദ് മുട്ടം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.