പള്ളുരുത്തി: ചെല്ലാനം മേഖലയിലെ കടൽത്തീരത്ത് . രണ്ടര അടിയോളം നീളമുള്ള ഡോൾഫിനാണ് തീരമണഞ്ഞത്. നാട്ടുകാർ കുഴിച്ചുമൂടി. അടുത്തിടെയായി ഡോൾഫിനുകൾ ചത്തടിയുന്നത് പതിവായിട്ടുണ്ട്. ആറുമാസത്തിനിടെ പത്തോളം ഡോൾഫിനുകളാണ് കരക്കടിഞ്ഞത്. ഇവയിൽ ഒരെണ്ണത്തിെൻറ വയറിന് കുറുകെ നീളത്തിൽ മുറിവുണ്ടായിരുന്നു. കപ്പലിെൻറയോ ബോട്ടിെൻറയോ പ്രൊപ്പല്ലർ കൊണ്ട് മുറിഞ്ഞതാകാമെന്നാണ് വിലയിരുത്തിൽ. ചത്തനിലയിൽ കണ്ട മറ്റ് ഡോൾഫിനുകളുടെ ശരീരത്തിൽ മുറിവുകൾ കണ്ടിരുന്നില്ല. മാലിന്യവും മറ്റും കടലിൽ തള്ളുന്നതുമൂലം ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളായിരിക്കാം ഡോൾഫിനുകളുടെ നാശത്തിന് ഇടവരുത്തുന്നതെന്ന് മുതിർന്ന മത്സ്യെത്താഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.