mesage10

കൊച്ചിക്കാരുടെ ബുള്ളറ്റ് പരിചാരകൻ ബുള്ളറ്റ് വരുന്നത് കണ്ടാൽ കൗതുകവും ഇഷ്ടവും കലർത്തി നോക്കി നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. മലയാളി ബുള്ളറ്റ് പരിചയപ്പെട്ടുതുടങ്ങിയ കാലം മുതൽ ഈ വാഹനത്തോട് കൂട്ടുകൂടിയ ഒരു കൊച്ചിക്കാരനുണ്ട്. നാലര പതിറ്റാണ്ടായി കൊച്ചി പുല്ലേപ്പടിയിൽ മോ ടച്ച് ടു വീലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന സണ്ണി അഥവ ബുള്ളറ്റ് സണ്ണി. ബുള്ളറ്റ് സർവിസ് ഇന്ന് സണ്ണിക്ക് ഒരു ജീവിതോപാധിയെന്നതിലുപരി ദിനചര്യയായി മാറിയിരിക്കുന്നു. ഒമ്പത് മക്കളെയും കുടുംബത്തെയും പോറ്റാനുള്ള അപ്പ​െൻറ കഷ്്ടപ്പാട് കണ്ടാണ് സണ്ണി പണി പഠിക്കാനിറങ്ങിയത്. എഴുപതുകളിൽ വർക്ഷോപ്പുകളിൽനിന്ന് പണി പഠിച്ച സണ്ണി '80ൽ സ്വന്തമായി വർക്ഷോപ് തുടങ്ങി. അന്ന് എറണാകുളത്ത് ഇരുനൂറിൽ താഴെ മാത്രം ബുള്ളറ്റും രണ്ട് സർവിസ് സ​െൻററുേമ ഉണ്ടായിരുന്നുള്ളൂ. രാജ്ദൂത്, ജാവ, സ്കൂട്ടർ, ബുള്ളറ്റ് എന്നിവയെല്ലാം സർവിസ് ചെയ്തിരുന്നത് വൈകാതെ ബുള്ളറ്റിൽ മാത്രം കേന്ദ്രീകരിച്ചു. 20 രൂപ സർവിസ് ചാർജിൽ തുടങ്ങി. പണ്ട് വെൽഡിങ്ങും ലൈറ്റിങ്ങുമെല്ലാം ചെയ്ത് കാര്യമായിത്തന്നെ പണിയുണ്ടായിരുന്നു. മൂന്ന് ദിവസമെങ്കിലും കഴിഞ്ഞേ ഉടമക്ക് വണ്ടി കിട്ടൂ. ഇന്ന് പ്രശ്നമുള്ള ഭാഗം മാറ്റിവെക്കുന്ന രീതിയാണ്. കമ്പനികളിലും മോഡലുകളിലും വ്യത്യാസം വന്നെങ്കിലും ബുള്ളെറ്റല്ലാം ഒരമ്മ പെറ്റ പോലെയാണെന്ന് സണ്ണി ചേട്ടൻ പറയുന്നു. ബോഡി അലൈൻമ​െൻറിലെല്ലാം വ്യത്യാസം ഉണ്ടെങ്കിലും എൻജിൻ ഘടന ഒന്നാണ്. പുതിയ ബുള്ളറ്റുകൾക്കാണ് മെയിൻറൻസ് കൂടുതലെന്നാണ് സണ്ണിച്ചേട്ട​െൻറ പക്ഷം. മുൻകാലങ്ങളിൽ ബുള്ളറ്റിൽ നിവർന്നിരുന്ന് പോയിരുന്ന പ്രൗഢി വാഹനത്തിരക്കേറിയ ഇന്നത്തെ റോഡിൽ കിട്ടിെല്ലന്ന് സണ്ണിച്ചേട്ടൻ പറയുന്നു. പഴയ ബുള്ളറ്റുകളെ നെഞ്ചോടുചേർക്കുന്ന കൊച്ചിക്കാരനായ ബേട്ടിച്ചേട്ടനെപ്പോലെയുള്ളവരാണ് ഇന്നും സണ്ണിക്ക് പ്രചോദനം. മക്കളെപ്പോലെ ബുള്ളറ്റിനെ സ്നേഹിക്കുന്ന നിരവധിയാളുകൾ ഇന്ന് നാട്ടിലുണ്ടെന്നും സണ്ണി പറയുന്നു. എറണാകുളം കതൃക്കടവിലാണ് ഇദ്ദേഹത്തി​െൻറ വീട്. ഭാര്യ ആശയും മകൾ അനുവും പേരക്കുട്ടിയുമടങ്ങുന്നതാണ് കുടുംബം. തയാറാക്കിയത് -കെ.ടി. ഫാഇസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.