ജല വകുപ്പ്​ വക 'അദ്​ഭുത പ്രതിഭാസം'; വെള്ളമില്ലാത്ത കിണറ്റിലും പുരയിടത്തിലും ജലം

മൂവാറ്റുപുഴ: വെള്ളമില്ലാത്ത കിണറ്റിലും സമീപത്തെ പുരയിടത്തിലും പെെട്ടന്ന് ജലമുയർന്ന 'അദ്ഭുത പ്രതിഭാസം' കാണാനെത്തിയത് നിരവധിയാളുകൾ. എന്നാൽ, ഇതിന് സമീപത്തുകൂടി പോയ ജല വകുപ്പി​െൻറ പൈപ്പ് പൊട്ടി വെള്ളം കിണറ്റിലേക്ക് ഒഴുകിയതാണെന്നറിഞ്ഞതോടെ ജനം പിരിഞ്ഞു. ശനിയാഴ്ച രാവിലെ മുടവൂർ മുസ്ലിം പള്ളിക്ക് സമീപം വിശാരത്ത് വില്ലയിൽ വിശ്വനാഥ​െൻറ വീട്ടുമുറ്റത്തെ കിണറ്റിലാണ് വെള്ളമുയർന്നത്. വെള്ളിയാഴ്ച ഉച്ച മുതൽ ജലമുയരാൻ തുടങ്ങിയിരുെന്നങ്കിലും കാര്യമാക്കിയിരുന്നില്ല. കിണറ്റിന് സമീപത്തെ പ്ലാവിന് ചുവട്ടിൽനിന്ന് ജലം പറമ്പിലേക്കും ഒഴുകി. ആളുകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ വിവരമറിഞ്ഞ് എത്തിയ ജല വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വാട്ടർ അതോറിറ്റി ക്വാർട്ടേഴ്സിലേക്കുള്ള കാലഹരണപ്പെട്ട പൈപ്പ് പൊട്ടിയത് കണ്ടെത്തിയത്. ഉച്ചയോടെ പൈപ്പിലേക്കുള്ള ബന്ധം വേർപ്പെടുത്തി പ്രശ്നം പരിഹരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.