??????? ????????????? ??????? ???????????????? ??????????????????? ???????????? ?.??.?? ??.??. ???????? ????????????? ???????? ????

ഇഫ്​താറുകൾ ഇ​നി ഹ​രി​തം: നോ​മ്പു​കാ​ല​ത്ത്‌ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍

കാ​ക്ക​നാ​ട്‌: റ​മ​ദാ​ൻ നോ​മ്പു​തു​റ​യും ഇ​ഫ്‌​താ​ര്‍ സം​ഗ​മ​ങ്ങ​ളും ഇ​നി ഹ​രി​ത മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യി ന​ട​ത്തും. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​െൻറ​യും ശു​ചി​ത്വ മി​ഷ​​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ.​ഡി.​എം എം.​പി. ജോ​സി​​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ​യും സ​മു​ദാ​യ​പ്ര​മു​ഖ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ്‌ തീ​രു​മാ​നം. നോ​മ്പു​തു​റ​യിലും ഇ​ഫ്‌​താ​ര്‍ സം​ഗ​മ​ങ്ങ​ളിലും പ്ലാ​സ്​​റ്റി​ക്, പേ​പ്പ​ര്‍ നി​ർ​മി​ത ഡി​സ്‌​പോ​സി​ബി​ള്‍ വ​സ്‌​തു​ക്ക​ള്‍ ഒ​ഴി​വാ​ക്കും. പോ​ഷ​ക സം​ഘ​ട​ന​ക​ളി​ലും മ​ഹ​ല്ലു​ക​ളി​ലും ജ​മാ​അ​ത്ത്‌ ക​മ്മി​റ്റി​ക​ളി​ലും ഈ ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്‌ അം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

നോ​മ്പു​തു​റ​ക്ക്​ സ്​​റ്റീ​ല്‍/​ചി​ല്ല്‌/​സെ​റാ​മി​ക്‌ പാ​ത്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​ക, ഇ​ത്ത​രം പാ​ത്ര​ങ്ങ​ള്‍ വി​ശ്വാ​സി​ക​ളി​ല്‍ നി​ന്നോ സ്‌​പോ​ണ്‍സ​ര്‍മാ​രി​ല്‍ നി​ന്നോ വാ​ങ്ങി സൂ​ക്ഷി​ക്കു​ക, പ​ഴ​വ​ര്‍ഗ​ങ്ങ​ളും ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും ചെ​റു​പാ​ത്ര​ങ്ങ​ളി​ലും കി​ണ്ണ​ങ്ങ​ളി​ലും വി​ള​മ്പു​ക, ഭ​ക്ഷ​ണ​ശേ​ഷം സ്വ​യം പാ​ത്രി ക​ഴു​കി വെ​ക്കു​ക, പ​ള്ളി​ക​ളു​ടെ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം പാ​ത്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​ക​യും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ക, ഖു​ത്തു​ബ പ്ര​സം​ഗ​ങ്ങ​ളി​ല്‍ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ക, ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ സ്വ​ന്തം പാ​ത്രം കൊ​ണ്ടു​വ​രു​ക, കു​പ്പി​വെ​ള്ളം ക​ര്‍ശ​ന​മാ​യി നി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ളാ​ണ്‌ യോ​ഗം ച​ര്‍ച്ച ചെ​യ്‌​ത​ത്‌.

ഇ​ഫ്‌​താ​ര്‍ സം​ഗ​മ​ങ്ങ​ള്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തു​മ്പോ​ള്‍ ആ ​വി​വ​രം ക​ല​ക്‌​ട​റെ​യോ ശു​ചി​ത്വ മി​ഷ​നെ​യോ അ​റി​യി​ച്ചാ​ല്‍ ജി​ല്ല ക​ല​ക്‌​ട​റു​ടെ പ്ര​ത്യേ​ക പ്ര​ശ​സ്‌​തി പ​ത്രം ന​ല്‍കു​മെ​ന്ന്‌ ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ല കോ-​ഓ​ഡി​നേ​റ്റ​ര്‍ സി​ജു തോ​മ​സ്‌ അ​റി​യി​ച്ചു. ​െറ​സി​ഡ​ൻ​റ്സ്‌ അ​സോ​സി​യേ​ഷ​നു​ക​ള്‍ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നും വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍ക്കും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്‌ യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍ന്നു.  നോ​മ്പു​തു​റ​ക​ളി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക സ​ര്‍ക്കു​ല​ര്‍ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യോ​യെ​ന്ന്​ വി​ല​യി​രു​ത്താ​ൻ റ​മ​ദാ​ന്​ ശേ​ഷം അ​വ​ലോ​ക​ന യോ​ഗം വി​ളി​ക്കു​മെ​ന്ന്‌ എ.​ഡി.​എം പ​റ​ഞ്ഞു. കേ​ര​ള ഹ​ജ്ജ്‌ ക​മ്മി​റ്റി, കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്‌, എം.​ഇ.​എ​സ്‌, എ​സ്‌.​ഐ.​ഒ, ഫോ​റം ഫോ​ര്‍ ഫെ​യ്‌​ത്ത്‌ ആ​ന്‍ഡ്‌ ഫ്ര​റ്റേ​ണി​റ്റി, സോ​ളി​ഡാ​രി​റ്റി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി, സു​ന്നി യു​വ​ജ​ന സം​ഘം, മ​ഹ​ല്ല്‌ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ, പ്ര​മു​ഖ സാ​മു​ദാ​യി​ക നേ​താ​ക്ക​ള്‍, ശു​ചി​ത്വ മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ സി. ​ക​രോ​ളി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - iftar green protocol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.