നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണക്കടത്ത്​ പിടിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന്​ മൂന്നുകിലോ സ്വർണം കസ്​റ്റംസ്​ പിടികൂടി. ഖത്തർ എയർവേസിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി പുതിയ വളപ്പിൽ അബ്​ദുൽ റഫീക്ക്​​ എന്നയാളിൽ നിന്നാണ്​ സ്വർണം പിടികൂടിയത്​.  രാവിലെ 10.30നായിരുന്നു സംഭവം. 

സ്വർണം രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്​റ്റിക്കിൽ ​െപാതിഞ്ഞ്​ അരയിൽ ചുറ്റിയ നിലയിലായിരുന്നു. ഇയാളു​െട മുഖത്തെ പരിഭ്രമം കണ്ട്​​ പൊലീസ്​ ചോദ്യം ചെയ്​തതോടെയാണ്​ സ്വർണക്കടത്ത്​ പിടിച്ചത്​. 

എന്നാൽ 25,000 രൂപ കമ്മീഷൻ ലഭിക്കുന്നതിനായി മറ്റൊരാൾ പറഞ്ഞതു പ്രകാരമാണ്​ താൻ ഇതു ചെയ്​തതെന്നും ആർക്കാണ്​ സ്വർണം നൽകേണ്ടതെന്ന്​ അറിയില്ലെന്നും ഇയാൾ ​െപാലീസിനോട്​ പറഞ്ഞു. കസ്​റ്റംസ്​ ഇയാളെ ചോദ്യം ചെയ്​ത്​ വരികയാണ്​. 

Tags:    
News Summary - Illegal Gold Caught in Nedumbassery - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.