പൂക്കോട്ടുംപാടം: മലയോര മേഖലയിലെ തൊഴിലാളി നേതാവായിരുന്ന കുഞ്ഞാലിയുടെ 49ാം രക്ത്തസാക്ഷി വാർഷികാചരണം നടത്തി. നിലമ്പൂര്‍ എം.എല്‍.എയായിരുന്ന കുഞ്ഞാലി വെടിയേറ്റു മരിച്ച അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് വെച്ചാണ് വാര്‍ഷികാചരണം നടത്തിയത്. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. സ്വരാജ് എം.എൽ.എ, പി.വി. അൻവർ എം.എൽ.എ, ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, വി.കെ. അനന്തകൃഷ്ണൻ, പി. ശിവാത്മജൻ, കെ.പി. വിനോദ്, കെ.എൻ. പ്രസന്നൻ മാസ്റ്റര്‍, കെ. രശ്മി എന്നിവർ സംസാരിച്ചു. ചുള്ളിയോട് അങ്ങാടിയില്‍ നടത്തിയ പ്രകടനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.