സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ, ഡി.​കെ. ശി​വ​കു​മാ​ർ

കു​മാ​ര​സ്വാ​മി​ക്കെ​തി​രെയുള്ള അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; മ​ന്ത്രി അ​ഹ്മ​ദ് ഖാ​നെ ത​ള്ളി ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: കേ​ന്ദ്ര ഉ​രു​ക്ക്-​വ​ൻ​കി​ട വ്യ​വ​സാ​യ​മ​ന്ത്രി​യും ജെ.​ഡി.​എ​സ് ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യെ അ​ദ്ദേ​ഹ​ത്തി​ന്റെ നി​റ​ത്തി​ന്റെ പേ​രി​ൽ അ​ധി​ക്ഷേ​പി​ച്ച് മ​ന്ത്രി ബി. ​സെ​ഡ് സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം തി​ക​ച്ചും തെ​റ്റാ​യി​പ്പോ​യെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ക​റു​ത്ത​വ​ൻ എ​ന്ന് അ​ർ​ഥ​മു​ള്ള ‘ക​രി​യ’ ക​ന്ന​ട പ​ദം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഹ്മ​ദ് ഖാ​ൻ ച​ന്ന​പ​ട്ട​ണ​യി​ൽ കു​മാ​ര​സ്വാ​മി​യെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​ത്. ‘സ​മീ​ർ ഖാ​ൻ ഉ​ൾ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ഞാ​ൻ പ​റ​യു​ന്നു, ആ ​പ​ദ​പ്ര​യോ​ഗം തെ​റ്റാ​യി​പ്പോ​യി.

ധ​ന​സ്ഥി​തി​യോ സ​മാ​ന വി​ഷ​യ​ങ്ങ​ളോ മു​ൻ​നി​ർ​ത്തി പ​റ​യു​ന്ന​ത് പോ​ലെ​യ​ല്ല, ഒ​രു വ്യ​ക്തി​യു​ടെ തൊ​ലി​യു​ടെ നി​റ​ത്തി​ന്റെ പേ​രി​ലു​ള്ള അ​ധി​ക്ഷേ​പം’-​ശി​വ​കു​മാ​ർ ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ ​പ്ര​യോ​ഗ​ത്തി​ൽ സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​താ​യി ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​യ​ര​ക്കു​റ​വി​നെ സൂ​ചി​പ്പി​ച്ച് ത​ന്നെ കു​മാ​ര​സ്വാ​മി ‘കു​ള്ള’ എ​ന്ന് വി​ളി​ക്കാ​റു​ണ്ടെ​ന്ന് വി​വാ​ദ പ​രി​ഹാ​സ​ത്തി​നു​ശേ​ഷം സ​മീ​ർ അ​ഹ്മ​ദ് ഖാ​ൻ പ​റ​ഞ്ഞി​രു​ന്നു. പ​ര​സ്പ​രം ഉ​ൾ​ക്കൊ​ണ്ട് ന​ട​ത്തു​ന്ന പ്ര​യോ​ഗ​ങ്ങ​ൾ എ​ന്ന് വ​രു​ത്താ​നു​ള്ള ഈ ​നീ​ക്കം കു​മാ​ര​സ്വാ​മി പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

കു​ള്ള എ​ന്ന് വി​ളി​ക്കു​ന്ന​ത് ത​ന്റെ സം​സ്കാ​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞ കു​മാ​ര​സ്വാ​മി, ഈ ​മാ​സം 23ന് ​മൂ​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സ​മീ​ർ അ​ഹ്മ​ദ് ഖാ​നെ ത​ള്ളി​യ​ത്.

Tags:    
News Summary - Abusive remarks against Kumaraswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.