ബംഗളൂരു: മധ്യവേനൽ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ വിഷു - ഈസ്റ്റർ സമയത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം ആവശ്യപ്പെട്ടു.
ഏപ്രിൽ 11 മുതൽ 21 വരെ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ പശ്ചിമ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപറേഷൻ മാനേജർക്ക് കേരള സമാജം ഭാരവാഹികൾ നിവേദനം നൽകി. നിലവിലുള്ള കൊച്ചുവേളി - മൈസൂരു എക്സ്പ്രസിനും കണ്ണൂർ -യശ്വന്ത്പുര എക്സ്പ്രസിനും പുറകിൽ ഷാഡോ ട്രെയിനുകൾ അനുവദിച്ചാൽ യാത്രാപ്രശ്നത്തിന് വലിയ പരിഹാരമാകും.
മധ്യ വേനൽ അവധിക്കാലത്ത് ആയിരക്കണക്കിന് മലയാളികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ നിലവിലുള്ള ട്രെയിനുകൾ അപര്യാപ്തമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച യോഗത്തിൽ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധീഷ് പി.കെ, ജനറൽ സെക്രട്ടറി റജി കുമാർ, ജോയന്റ് സെക്രട്ടറി അനിൽ കുമാർ ഒ.കെ, അസി. സെക്രട്ടറിമാരായ മുരളീധരൻ, വി.എൽ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.