സ്വതന്ത്രൻ തുണച്ചു: പഞ്ചായത്ത് ഭരണം ബി.ജെ.പിയിൽ നിന്ന് കോൺഗ്രസ് പിടിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ നെട്ലമുഡ്നൂർ ഗ്രാമപഞ്ചായത്തിൽ സ്വതന്ത്രൻ കോൺഗ്രസിനെ തുണച്ചു. ഇതോടെ, കോൺഗ്രസ് പിന്തുണയോടെ വിജയിച്ച അംഗം സമിത ഡി പൂജാരി പ്രസിഡന്റും കോൺഗ്രസിന് പിന്തുണ നൽകിയ സ്വതന്ത്രൻ സച്ചിദാനന്ദ പൂജാരി വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു.

ആകെയുള്ള 11 അംഗ ഭരണസമിതിയിൽ കോൺഗ്രസ് പിന്തുണയോടെ വിജയിച്ച അഞ്ചും ബി.ജെ.പി പിന്തുണയിൽ ജയിച്ച അഞ്ചും പേരുമാണുള്ളത്. രണ്ടര വർഷം മുമ്പ് നടന്ന ആദ്യ പാദ തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ സച്ചിദാനന്ദ പൂജാരി ബി.ജെ.പിയിൽ ചേർന്ന് പ്രസിഡന്റായി. വനിതക്ക് സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.​ജെ.പിയുടെ ഷക്കീല കെ. പൂജാരിയും തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം പാദത്തിൽ പ്രസിഡന്റ് പദവി പിന്നാക്ക 'എ'വിഭാഗം വനിതക്ക് സംവരണം ചെയ്തതിനാൽ സ്വതന്ത്രൻ വൈസ് പ്രസിഡന്റ് സ്ഥാനം തെരഞ്ഞെടുക്കുകയായിരുന്നു. വരണാധികാരി 'അക്ഷര ദസോഹ'അസി.ഡയറക്ടർ നോണയ്യ നായക്, പഞ്ചായത്ത് വികസന ഓഫീസർ അനുഷ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കർണാടകയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അഞ്ചു വർഷത്തേക്കാണെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ രണ്ടര വർഷത്തിൽ മാറ്റം വരും.

Tags:    
News Summary - Bantwal: Congress bags top posts in Netlamudnur Gram Panchayat elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.