വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ഓ​ണാ​ഘോ​ഷം വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റ് യു​വ​ജ​ന വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ വ​യോ​ജ​ന​ങ്ങ​ളെ​യും മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​രെ​യും പ​രി​പാ​ലി​ക്കു​ന്ന മൈ​സൂ​രു റോ​ഡി​ലെ ച​ല്ല​ഘ​ട്ട​യി​ലു​ള്ള ക്ഷേ​മ മൈ​ൻ​ഡ് കെ​യ​ർ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ചു. പ്ര​വ​ർ​ത്ത​ക​രാ​യ എ​സ്. സാ​ന്ദ്ര, ഗോ​പി​ക പി​ള്ള, ധ​നു​ഷ പ്ര​ഭു, എ​സ്. ശ്രു​തി, എം. ​രോ​ഹി​ത്, എ​സ്. നി​ഖി​ൽ, എം. ​മി​ഥു​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ല​യാ​ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​ന്ന്

ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ജെ​യി​ൻ​ഹൈ​റ്റ്സ് ഈ​സ്റ്റ്‌ പ​രേ​ഡ് വി​ജ്ഞാ​ൻ ന​ഗ​ർ അ​പ്പാ​ർ​ട്മെ​ന്റി​ൽ മ​ല​യാ​ളി കൂ​ട്ടാ​യ്മ ഓ​ണ​ഘോ​ഷം ന​ട​ത്തി. 250ല​ധി​കം ആ​ളു​ക​ൾ ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കാ​യി പൂ​ക്ക​ള മ​ത്സ​രം, സു​ന്ദ​രി​ക്ക് പൊ​ട്ടു​കു​ത്ത​ൽ, നെ​റ്റി​പ്പ​ട്ട നി​ർ​മാ​ണം തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. മ​ഹാ​ബ​ലി​യും വാ​മ​ന​നും ഓ​ണ​ഘോ​ഷ​ത്തി​ന് എ​ത്തി​യ​വ​രെ സ​ന്ദ​ർ​ശി​ച്ചു. കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ഫോ​ട്ടോ ബൂ​ത്ത്‌ പ്ര​ത്യേ​ക ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

Tags:    
News Summary - onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.