ബം​​ഗ​ളൂ​രുവിലെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 660 കോ​ടി നീ​ക്കി​വെ​ക്കാ​ൻ ബി.​ബി.​എം.​പി

ബം​​ഗ​ളൂ​രു: ന​​ഗ​ര​ത്തി​ലെ 197 റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ 660 കോ​ടി രൂ​പ നീ​ക്കി​വെ​ക്കാ​നൊ​രു​ങ്ങി ബൃ​ഹ​ത് ബം​​ഗ​ളൂ​രു മ​ഹാ​ന​​ഗ​ര പാ​ലി​കെ. ന​വം​ബ​ർ മു​ത​ലാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​രം​ഭി​ക്കു​ക.

നി​ല​വി​ൽ ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള റോ​ഡു​ക​ൾ ശ​രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ബി.​ബി.​എം.​പി ത​യാ​റാ​ക്കി​യ​ത്. റീ​ടാ​റി​ങ്, ന​ട​പ്പാ​ത​ക​ൾ, ക​ലു​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് ന​ട​ത്തു​ക. നാ​ഗ​ർ​ഭാ​വി റി​ങ് റോ​ഡ്, കാ​മാ​ഖ്യ ജ​ങ്ഷ​ൻ മു​ത​ൽ വീ​ര​ഭ​ദ്ര​ന​ഗ​ർ, ആ​ർ.​വി റോ​ഡ് മു​ത​ൽ ക​ന​ക​പു​ര മെ​യി​ൻ റോ​ഡ്, ഡോ. ​വി​ഷ്ണു​വ​ർ​ധ​ൻ മെ​യി​ൻ റോ​ഡ്, നാ​യ​ന്ദ​ഹ​ള്ളി -ഹൊ​സ​കെ​രെ​ഹ​ള്ളി, സെ​ൻ​ട്ര​ൽ സി​ൽ​ക്ക് ബോ​ർ​ഡ് -ഇ​ബ്ലൂ​ർ സ​ർ​വി​സ് റോ​ഡ്, ക​സ​വ​ന​ഹ​ള്ളി റോ​ഡ്, ക​ടു​​ഗോ​ഡി മെ​യി​ൻ റോ​ഡ്, ജും​ന​സാ​ന്ദ്ര റോ​ഡ്, ഹൂ​ളി​മാ​വ് -ബേ​​ഗൂ​ർ റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക.

മ​ഹാ​ദേ​വ​പു​ര മേ​ഖ​ല​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് 180 കോ​ടി രൂ​പ​യാ​ണ്. ന​​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു.

15 ദി​വ​സ​ത്തി​നി​ടെ അ​ട​ച്ച​ത് 6000 കു​ഴി​ക​ൾ

ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​​ന്റെ അ​ന്ത്യ​ശാ​സ​ന​യി​ൽ ബി.​ബി.​എം.​പി ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ അ​ട​ച്ച​ത് 6,000 കു​ഴി​ക​ളെ​ന്ന് ബി.​ബി.​എം.​പി ചീ​ഫ് ക​മീ​ഷ​ണ​ർ തു​ഷാ​ർ ​ഗി​രി​നാ​ഥ്. ബാ​ക്കി​യു​ള്ള​വ ര​ണ്ട് ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും.

റോ​ഡി​ലെ കു​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ അ​റി​യി​ക്കാ​നാ​യി പാ​ലി​കെ ഇ​റ​ക്കി​യ ര​സ്തെ ​ഗു​ണ്ഡി ​ഗ​മ​ന ആ​പ് വ​ഴി ല​ഭി​ച്ച 1300 പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ൽ 300 പ​രാ​തി​ക​ൾ മ​റ്റു വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. 15 കോ​ടി രൂ​പ​യാ​ണ് റോ​ഡി​ലെ കു​ഴി​ക​ള​ട​ക്കാ​നാ​യി ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത്. 

Tags:    
News Summary - BBMP to allocate 660 crores for road renovation in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.