കൃപാനിധി കോളജിൽ ടെക് ബൈ ഹാർട്ട് സംഘടിപ്പിച്ച സൈബർ സുരക്ഷ സെമിനാർ മാറത്തഹള്ളി എ.സി.പി ഡോ. പ്രിയദർശിനി ഈശ്വർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സൈബർ സുരക്ഷ കമ്പനിയായ ടെക് ബൈ ഹാർട്ട്, കൃപാനിധി കോളജുമായി സഹകരിച്ച് സൈബർ സുരക്ഷ, എത്തിക്കൽ ഹാക്കിങ് എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ സൈബർ സുരക്ഷ നൈപുണ്യവും അവബോധവും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ ടെക് ബൈ ഹാർട്ട് നടത്തിവരുന്ന സൈബർ സ്മാർട്ട് കാമ്പയിനിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
മാറത്തഹള്ളി അസി. കമീഷണർ ഡോ. പ്രിയദർശിനി ഈശ്വർ മുഖ്യാതിഥിയായി. ഡോ. സി.ജെ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ശ്രീനാഥ് ഗോപിനാഥ്, വി. റസൽ, മുഹമ്മദ് എന്നിവർ സെമിനാർ നയിച്ചു. റോഷ്നി സ്വാഗതവും യശസ്വിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.