ബം​ഗ​ളൂ​രു​വി​ൽ എ​ച്ച്.​എം.​പി.​വി കേ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ

അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ

എ​ച്ച്.​എം.​പി.​വി: പ​രി​ഭ്രാ​ന്തി വേ​ണ്ട; ക​രു​ത​ലാ​കാം

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ആ​ദ്യ എ​ച്ച്.​എം.​പി.​വി (ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ്) കേ​സ് ബം​ഗ​ളൂ​രു​വി​ൽ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ കേ​സും ബം​ഗ​ളൂ​രു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ജ​നം ആ​ശ​ങ്ക​യി​ൽ.

എ​ന്നാ​ൽ, പ​രി​ഭ്രാ​ന്തി​യു​ടെ കാ​ര്യ​മി​ല്ലെ​ന്നും എ​ച്ച്.​എം.​പി.​വി കോ​വി​ഡ് -19 പോ​ലെ പ​ക​രി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് ജ​ന​ങ്ങ​ളോ​ട് ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ക​രു​ത​ലോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. ബം​ഗ​ളൂ​രു ഹെ​ബ്ബാ​ളി​ലെ ബാ​പ്റ്റി​സ്റ്റ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നും ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം, ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും വാ​യും മൂ​ക്കും മൂ​ടു​ക, സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇ​ട​ക്കി​ടെ കൈ ​ക​ഴു​കു​ക, രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

 ടി​ഷ്യൂ പേ​പ്പ​റു​ക​ളോ തൂ​വാ​ല​ക​ളോ വീ​ണ്ടും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും തൂ​വാ​ല​ക​ളും ലി​ന​നും പ​ങ്കി​ട​രു​തെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. എ​ച്ച്.​എം.​പി.​വി ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു​ത​രം വൈ​റ​സാ​ണ്. സാ​ധാ​ര​ണ പ​നി​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​വൈ​റ​സ് ബാ​ധ​യി​ൽ ചു​മ, പ​നി, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് കാ​ണു​ന്ന​ത്. കൊ​ച്ചു​കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ ഇ​ത് ബ്രോ​ങ്കൈ​റ്റി​സ് അ​ല്ലെ​ങ്കി​ൽ ന്യു​മോ​ണി​യ​യി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും പു​റ​ത്തു​വ​രു​ന്ന സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് രോ​ഗി​യി​ൽ​നി​ന്ന് എ​ച്ച്.​എം.​പി.​വി മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ക. വ്യ​ക്തി സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും വൈ​റ​സ് ബാ​ധി​ച്ച പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച​തി​നെ​തു​ട​ർ​ന്ന് വാ​യി​ലോ മൂ​ക്കി​ലോ ക​ണ്ണി​ലോ സ്പ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ​യും ഈ ​വൈ​റ​സ് പ​ട​രും. ബം​ഗ​ളൂ​രു​വി​ലെ ത​ണു​ത്ത കാ​ലാ​വ​സ്ഥ രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് കാ​ല​ത്തെ​ന്ന​പോ​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ വീ​ട്ടി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശം. മു​റി​യി​ൽ മ​തി​യാ​യ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ക, ന​ന്നാ​യി വെ​ള്ളം കു​ടി​ക്കു​ക, പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്നി​വ​യും പ്ര​ധാ​ന​മാ​ണ്. 

Tags:    
News Summary - HMPV: Don't panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.