ബംഗളൂരു: നഗരപ്രദേശങ്ങളിൽ നടത്തുന്നതുപോലെ എല്ലാ അനധികൃത ഗ്രാമീണ സ്വത്തുക്കൾക്കും 'ബി' ഖാതകൾ നൽകാൻ ലക്ഷ്യമിടുന്ന കർണാടക ഗ്രാമ സ്വരാജ് പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ മന്ത്രിസഭ അംഗീകരിച്ചു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വിധാൻസൗധയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
ഖാത്തകൾ ഇല്ലാത്ത ഏകദേശം 90 ലക്ഷം ഗ്രാമീണ സ്വത്തുക്കളെ ഈ ബില്ലിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഹെബ്ബാളിൽ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4.24 ഏക്കർ ഭൂമി അന്താരാഷ്ട്ര പുഷ്പ ലേലത്തിനായി രണ്ട് വർഷത്തേക്ക് വാടക രഹിത അടിസ്ഥാനത്തിൽ നൽകാനുള്ള നിർദേശം മന്ത്രിസഭ ചർച്ച ചെയ്തു.
ജനുവരിയിൽ തീപിടുത്തമുണ്ടായ ബംഗളൂരു ബയോഇന്നോവേഷൻ സെന്ററിലെ പുനർനിർമ്മാണത്തിനും ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുമായി 96.77 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. കർണാടക പബ്ലിക് സർവിസ് കമ്മീഷൻ (കെ.പി.എസ്.സി) പരിഷ്കരിക്കുന്നതിനുള്ള നടപടികൾ മന്ത്രിസഭ ചർച്ചയായി.
കെ.പി.എസ്.സി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിനായി വിദഗ്ദ്ധ സമിതി രൂപവത്കരിക്കാനും കെ.പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.