ബംഗളൂരു: മെട്രോ ട്രെയിൻ സ്റ്റേഷനിലേക്കടുക്കവേ ട്രാക്കിലേക്കെടുത്തുചാടി യുവാവ്. പർപ്പ്ൾ ലൈനിലെ ജ്ഞാനഭാരതി സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം.
ബിഹാർ സ്വദേശിയായ സിദ്ധാർഥ് (30) എന്ന യുവാവാണ് ട്രാക്കിലേക്കെടുത്തു ചാടിയത്. ഉടനെ എമർജൻസി ട്രിപ്പ് സിസ്റ്റം ഉപയോഗിച്ചുകൊണ്ട് സ്റ്റേഷൻ കൺട്രോളറും രക്ഷാപ്രവർത്തകരും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി. സംഭവത്തെത്തുടർന്ന് 17 മിനിറ്റോളം പർപ്പ്ൾ ലൈനിൽ ഗതാഗതം തടസ്സപ്പെട്ടു. ആരെങ്കിലും ട്രാക്കിലേക്ക് വീഴുകയോ എടുത്തുചാടുകയോ ചെയ്താൽ രക്ഷപ്പെടുത്താനുപയോഗിക്കുന്ന മാർഗമാണ് എമർജൻസി ട്രിപ്പ് സിസ്റ്റം. ഇത് ഓൺ ചെയ്യുന്നതോടെ ട്രാക്കിലേക്കുള്ള വൈദ്യുതി പ്രവാഹം നിലക്കുകയും ട്രെയിൻ നിൽക്കുകയും ചെയ്യും. കഴിഞ്ഞയാഴ്ച വിവേക് നഗർ സ്വദേശിയായ യുവാവ് കൗതുകത്തിൽ എമർജൻസി ട്രിപ്പ് സിസ്റ്റം ബട്ടൺ അമർത്തിയതിനെത്തുടർന്ന് പത്ത് മിനിറ്റോളം മെട്രോ ഗതാഗതം നിലച്ചിരുന്നു. സംഭവത്തിൽ നമ്മ മെട്രോ യുവാവിന് 5,000 രൂപ പിഴയും ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.