ബംഗളൂരു: പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി തിരക്കൊഴിവാക്കുന്നതിനായി വിവിധ റോഡുകളിൽ ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കും. എയർപോർട്ടിലേക്കുള്ളതല്ലാത്ത എല്ലാ മേൽപാലങ്ങളും രാത്രി 10നു ശേഷം അടച്ചിടും.എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാത്രി എട്ട് മുതൽ പുലർച്ച രണ്ട് വരെ എല്ലാ തരത്തിലുള്ള വാഹനങ്ങളെയും നിയന്ത്രിക്കും. താഴെ പറയുന്ന പ്രകാരമാണ് നിയന്ത്രണമുണ്ടാവുക.
എം.ജി റോഡ്: അനിൽ കുംബ്ലെ സർക്ൾ മുതൽ മയോ ഹാളിനടുത്ത് റെസിഡൻസി റോഡ് ജങ്ഷൻ വരെ
ബ്രിഗേഡ് റോഡ്: കാവേരി എംപോറിയം ജങ്ഷൻ മുതൽ ഒപേര ജങ്ഷൻ വരെ
ചർച്ച് സ്ട്രീറ്റ്: ബ്രിഗേഡ് റോഡ് ജങ്ഷൻ മുതൽ മ്യൂസിയം റോഡ് ജങ്ഷൻ വരെ
മ്യൂസിയം റോഡ് ജങ്ഷൻ: എം.ജി റോഡ് ജങ്ഷൻ മുതൽ ഓൾഡ് മദ്രാസ് ബാങ്ക് റോഡ് സർക്ൾ വരെ
റെസ്റ്റ് ഹൗസ് റോഡ്; മ്യൂസിയം റോഡ് ജങ്ഷൻ മുതൽ ബ്രിഗേഡ് റോഡ് ജങ്ഷൻ വരെ
റെസിഡൻസി ക്രോസ് റോഡ്: റെസിഡൻസി ക്രോസ് റോഡ് ജങ്ഷൻ മുതൽ എം.ജി റോഡ് ജങ്ഷൻ വരെ
എം.ജി റോഡ്: അനിൽ കുംബ്ലെ റോഡ് - ട്രിനിറ്റി സർക്ൾ
ബ്രിഗേഡ് റോഡ്: ആർട്സ് കോസ്റ്റ് ജങ്ഷൻ - ഒപേര ജങ്ഷൻ
ചർച്ച് സ്ട്രീറ്റ്: ബ്രിഗേഡ് റോഡ് ജങ്ഷൻ - സെന്റ് മാർക്സ് റോഡ് ജങ്ഷൻ
റെസ്റ്റ് ഹൗസ് റോഡ്: ബ്രിഗേഡ് റോഡ് ജങ്ഷൻ - മ്യൂസിയം റോഡ് ജങ്ഷൻ
മ്യൂസിയം റോഡ്: എം.ജി റോഡ് ജങ്ഷൻ - ഓൾഡ് മദ്രാസ് ബാങ്ക് റോഡ് സർക്ൾ
ഡിസംബർ 31ന് വൈകീട്ട് നാല് മണിക്കു ശേഷം ഈ റോഡുകളിൽ വാഹനം പാർക്ക് ചെയ്താൽ പിഴയീടാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
ഹാലസുരു ഭാഗത്തുനിന്ന് എം.ജി റോഡിലേക്ക് അനിൽ കുംബ്ലെ സർക്ൾ, സെൻട്രൽ സ്ട്രീറ്റ്, ബി.ആർ.വി ജങ്ഷൻ, കബ്ബൺറോഡ് വഴിയെത്താം. കന്റോൺമെന്റിലേക്കുള്ള വാഹനങ്ങൾ ട്രിനിറ്റി സർക്ൾ, ഹാലസുരു റോഡ്, ഡിക്കൻസൺ റോഡ് വഴി കബ്ബൺ റോഡിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.