നിയമലംഘനം: 12 ദിവസത്തിനിടെ പൊലീസ് പിടിച്ചെടുത്തത് 672 ഇ-ബൈക്കുകൾ! 180 വാഹനങ്ങൾക്ക് പിഴ ചുമത്തി

താഗത നിയമങ്ങൾ ലംഘിച്ചതിന് ഡിസംബർ 18 മുതൽ 29 വരെയുള്ള 12 ദിവസത്തിനിടെ മുംബൈ പൊലീസ് പിടിച്ചെടുത്തത് 672 ഇ-ബൈക്കുകൾ! നിയമലംഘനത്തിന് വിവിധ ഫുഡ് ഡെലിവറി കമ്പനികളുടെ 182 ഇ-ബൈക്കുകളിൽനിന്ന് വൻതുക പിഴ ഈടാക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്തവയിലും ഭൂരിഭാഗം വണ്ടികളും ഫുഡ് ഡെലിവറി ആപ്പുകളുടേതാണ്.

‘ഇ-ബൈക്ക് ഓടിക്കു​ന്നവർ ഗതാഗത നിയമം പാലിക്കുന്നില്ലെന്ന കാര്യം വിവിധ ഫുഡ് ഡെലിവറി കമ്പനികളെ ഞങ്ങൾ രേഖാമൂലം അറിയിച്ചിരുന്നു. ഇനിയും നിയമം ലംഘിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകി. ഈ ആപ്പുകൾ അവരുടെ ഡ്രൈവർമാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെടുക്കേണ്ടി വന്നത്’ -പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ഫുഡ് ഡെലിവറി ആപ്പുകളുടെ ഡ്രൈവർമാരുടെ പേരിലും നടപടിയെടുത്തിട്ടുണ്ട്. ഗതാഗത നിയമം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്ഥരുമായി വാഗ്വാദത്തിലേർപ്പെടുകയായിരുന്നു പലരുമെന്നും പൊലീസ് പറയുന്നു.

നിരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവർക്കെതിരെ നിയമ പ്രകാരം നടപടിയെടുക്കും. സിഗ്നലുകൾ തെറ്റിക്കുക, അമിത വേഗം, ഹെൽമറ്റിടാതെ വണ്ടിയോടിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് പിഴ ഈടാക്കിയത്. ആവശ്യമെന്നു കണ്ടാൽ ഇ-ബൈക്കുകൾ പിടിച്ചെടുക്കും. മുംബൈ ട്രാഫിക് പൊലീസ് നഗരത്തിലുടനീളം സഞ്ചരിച്ച് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും’ -ഗതാഗത വകുപ്പ് ജോ. കമീഷണർ അനിൽ കുംബാരെ പറഞ്ഞു.

Tags:    
News Summary - Mumbai Police seizes 672 e-bikes for traffic violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.