ബംഗളൂരു: മൂന്നു പതിറ്റാണ്ടോളമായി ഇന്ത്യയിലുടനീളം സഞ്ചരിച്ച് പാലിയേറ്റിവ് കെയര്‍ ആശയത്തെ പ്രചരിപ്പിക്കുന്ന കാന്‍സര്‍ റിലീഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടർ ജില്ലി ബേണുമായി സംവദിക്കാന്‍ ബംഗളൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി അവസരമൊരുക്കുന്നു. വെള്ളിയാഴ്ച രാത്രി എട്ടിന് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ നടക്കുന്ന സെഷനിൽ ജില്ലി ബേണ്‍ പങ്കെടുക്കും.
1989 ലാണ് ജില്ലി ബേണ്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ലോകാരോഗ്യ സംഘടനക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു അവരുടെ ആദ്യ സന്ദര്‍ശനം. ഇതിനിടയില്‍ ഇന്ത്യയിലെ പാലിയേറ്റിവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം.ആര്‍. രാജഗോപാലിനെ പരിചയപ്പെട്ടതോടെയാണ് സാന്ത്വന പരിചരണത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.