ബംഗളൂരു: കർണാടകയിലെ സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾ പോലും സ്റ്റോക്കില്ലാതെ പാവപ്പെട്ട രോഗികൾ വലയുന്നതായി ആക്ഷേപം. ശ്വാസകോശം, കുടൽ, വിളർച്ച, ന്യുമോണിയ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദം, ഹൃദയാഘാതം, കണ്ണിലെ അണുബാധ തുടങ്ങി നിരവധി ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ തീരെയില്ല.
കാലാവസ്ഥ വ്യതിയാന അസുഖങ്ങൾക്ക് അവശ്യം വേണ്ട പാരസെറ്റമോൾ, ആൽബുമിൻ, ആംപിസിലിൻ, ലെവോതൈറോക്സിൻ, വിൽഡാഗ്ലിപ്റ്റൺ, പാരാസിറ്റ, ന്യൂസ്റ്റോജെമിൻ, സബ്ലോട്ടോമൽ, അസ്റ്റോപിൻ തുടങ്ങി വിവിധ ഗുളികകൾക്കും കടുത്ത ക്ഷാമമാണ്.
250ലധികം മരുന്നുകൾ സ്റ്റോക്കില്ലെന്നാണ് റിപ്പോർട്ട്. കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷനിൽ മരുന്നുകളുടെ സ്റ്റോക്ക് പൂർണമായി തീർന്നു. ടെൻഡർ നടപടികൾ വൈകുന്നതാണ് മരുന്നുക്ഷാമത്തിന് പ്രധാന കാരണമായി പറയുന്നത്. ജീവൻരക്ഷാ മരുന്നുകളുടെ വിതരണവും നിലച്ചു. പാവപ്പെട്ട രോഗികൾ വലിയ വില കൊടുത്ത് സ്വകാര്യ ആശുപത്രികളിലേക്ക് പോകേണ്ട നിർബന്ധിത സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.