രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സൈ​ബ​ർ ക​മാ​ൻ​ഡ് സെ​ന്റ​ർ ബം​ഗ​ളൂ​രു​വി​ൽ

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സൈ​ബ​ർ ക​മാ​ൻ​ഡ് സെ​ന്റ​ർ ബം​ഗ​ളൂ​രു​വി​ൽ

ബം​ഗ​ളൂ​രു: സൈ​ബ​ർ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സൈ​ബ​ർ ക​മാ​ൻ​ഡ് സെ​ന്റ​ർ സ്ഥാ​പി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തു​ട​നീ​ളം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

പാ​ല​സ് റോ​ഡി​ലെ സി.​ഐ.​ഡി കെ​ട്ടി​ട​ത്തി​ലാ​ണ് സൈ​ബ​ർ ക​മാ​ൻ​ഡ് സെ​ന്റ​ർ പ്ര​വ​ർ​ത്തി​ക്കു​ക. ഡി.​ജി.​പി റാ​ങ്കി​ലു​ള്ള ഒ​രു ഐ.​പി.​എ​സ് ഓ​ഫി​സ​ർ​ക്കാ​യി​രി​ക്കും മേ​ൽ​നോ​ട്ടം. സം​സ്ഥാ​ന​ത്തെ 43 സൈ​ബ​ർ, ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് നാ​ർ​ക്കോ​ട്ടി​ക്സ് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സൈ​ബ​ർ ക​മാ​ൻ​ഡ് സെ​ന്റ​റി​ന് കീ​ഴി​​ൽ​വ​രും.

സൈ​ബ​ർ ത​ട്ടി​പ്പ്, ഹാ​ക്കി​ങ്, ഐ​ഡ​ന്റി​റ്റി മോ​ഷ​ണം, ഓ​ൺ​ലൈ​നി​ൽ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്യ​ൽ, സെ​ക്‌​സ്‌​ടോ​ർ​ഷ​ൻ, ഡീ​പ്ഫേ​ക്ക് സം​ബ​ന്ധ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ, ഡേ​റ്റാ ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഡി​ജി​റ്റ​ൽ ഭീ​ഷ​ണി​ക​ളി​ൽ സൈ​ബ​ർ ക​മാ​ൻ​ഡ് സെ​ന്റ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

ഇ​ന്ത്യ​യി​ലെ വ​ൻ ന​ഗ​ര​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ​ത്ത​രം കേ​സു​ക​ളി​ൽ ഏ​ക​ദേ​ശം 20 ശ​ത​മാ​നം ക​ർ​ണാ​ട​ക​യി​ലാ​ണ്. പ്ര​ത്യേ​കി​ച്ച് ത​ല​സ്ഥാ​ന​മാ​യ ബം​ഗ​ളൂ​രു​വി​ൽ. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ 52,000 സൈ​ബ​ർ കു​റ്റ​കൃ​ത്യ കേ​സു​ക​ളാ​ണ് ക​ർ​ണാ​ട​ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ളും ക​ർ​ണാ​ട​ക​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ സൈ​ബ​ർ ക​മാ​ൻ​ഡ് സെ​ന്റ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. 

Tags:    
News Summary - The country's first cyber command center is in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.