ബോളിവുഡ്​ നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു

മുംബൈ: ​ബോളിവുഡ്​ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നൃത്തസംവിധായിക സരോജ്​ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ മുംബൈയിലെ ആശുപത്രിയിൽ വെള്ളിയാഴ്​ച രാവിലെയാണ്​ അന്ത്യം. 71 വയസുകാരിയായ ഇവരെ വ്യാഴാഴ്​ച രാത്രിയാണ്​ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്​. 

2000ത്തോളം പാട്ടുകൾക്ക്​ കൊറിയോഗ്രാഫി ചെയ്​ത ഇവർ നാലുപതിറ്റാണ്ടായി ബോളിവുഡ്​ സിനിമകളിലെ സ്​ഥിരസാന്നിധ്യമായിരുന്നു. സജ്ഞയ്​ ലീല ബൻസാലിയുടെ ദേവദാസിലെ ’ഡോല രേ ഡോല’, മാധുരി ദീക്ഷിതിൻെറ തേസബിലെ ‘ഏക്​ ദോ തീൻ’, 2007ൽ പുറത്തിറങ്ങിയ ജബ്​ വി മെറ്റിലെ ‘യേ ഇഷ്​ക്​ ഹായെ’ എന്നീ പാട്ടുകളിലെ കൊറിയോഗ്രാഫിക്ക്​ മൂന്നു തവണ ദേശീയ പുരസ്​കാരവും നേടി. 

ജൂൺ 20 ന്​ ശ്വാസതടസത്തെ തുടർന്ന്​ ബന്ദ്രയിലെ ഗുരു നാനാക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. ജൂൺ 24ന്​ ഇവരുടെ ആരോഗ്യ നില തൃപ്​തികരമാണെന്നും ഉടൻ ഡിസ്​ചാർജ്​ ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട്​ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു. 2019ൽ കരൺ ജോഹർ നിർമിച്ച ‘കലങ്ക്​’ എന്ന ചിത്രത്തി​ലെ തബാ ഹോ ഗയെ എന്ന പാട്ടിനായിരുന്നു അവസാനമായി കൊറിയോഗ്രാഫി ചെയ്​തത്​. 

Latest Video:

Full View

Tags:    
News Summary - Veteran choreographer Saroj Khan dies -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.