ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു
text_fieldsമുംബൈ: ബോളിവുഡ് സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നൃത്തസംവിധായിക സരോജ് ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. 71 വയസുകാരിയായ ഇവരെ വ്യാഴാഴ്ച രാത്രിയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
2000ത്തോളം പാട്ടുകൾക്ക് കൊറിയോഗ്രാഫി ചെയ്ത ഇവർ നാലുപതിറ്റാണ്ടായി ബോളിവുഡ് സിനിമകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. സജ്ഞയ് ലീല ബൻസാലിയുടെ ദേവദാസിലെ ’ഡോല രേ ഡോല’, മാധുരി ദീക്ഷിതിൻെറ തേസബിലെ ‘ഏക് ദോ തീൻ’, 2007ൽ പുറത്തിറങ്ങിയ ജബ് വി മെറ്റിലെ ‘യേ ഇഷ്ക് ഹായെ’ എന്നീ പാട്ടുകളിലെ കൊറിയോഗ്രാഫിക്ക് മൂന്നു തവണ ദേശീയ പുരസ്കാരവും നേടി.
ജൂൺ 20 ന് ശ്വാസതടസത്തെ തുടർന്ന് ബന്ദ്രയിലെ ഗുരു നാനാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ജൂൺ 24ന് ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു. 2019ൽ കരൺ ജോഹർ നിർമിച്ച ‘കലങ്ക്’ എന്ന ചിത്രത്തിലെ തബാ ഹോ ഗയെ എന്ന പാട്ടിനായിരുന്നു അവസാനമായി കൊറിയോഗ്രാഫി ചെയ്തത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.