tom-cruise

നാസയുടെ സഹായത്തോടെ ടോം ക്രൂയിസ്​ ബഹിരാകാശത്തേക്ക്​; ദൗത്യം സിനിമാ ചിത്രീകരണം

ന്യൂയോർക്​: ഹോളിവുഡ്​ സിനിമ ഷൂട്ട്​ ചെയ്യാൻ ടോം ക്രൂയിസ്​ ബഹിരാകാശത്തേക്ക്​ പോകാനൊരുങ്ങുന്നതായി റിപ്പോർട്ട്​. താരത്തെ ബഹിരാകാശ ഏജൻസിയായ നാസ സഹായിക്കുമെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇതുമായി ബന്ധപ്പെട്ട്​ നാസയും ടോം ക്രൂയിസും ആദ്യ ഘട്ട ചർച്ച പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. അതേസമയം 'മിഷൻ ഇംപോസിബിൾ ' പരമ്പരയിലെ അടുത്ത ചിത്രത്തി​​​​​െൻറ ഭാഗമായാണോ നാസയും ക്രൂയിസും ഒരുമിക്കുന്നത്​ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. 

നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റീ​​​​​െൻറ ഇതുമായി ബന്ധപ്പെട്ട ട്വീറ്റാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ കാരണം. സ്‌പേസ് സ്റ്റേഷനില്‍ ടോം ക്രൂയിസ് ചിത്രം ഒരുങ്ങുമെന്നതി​​​​​െൻറ വ്യക്തമായ സൂചനയാണ് നാസ തലവന്‍ നല്‍കിയിരിക്കുന്നത്. ടോം ക്രൂയിസുമൊത്ത്​ വർക്​ ചെയ്യാൻ കഴിയുന്നതിൽ നാസ ആവേശഭരിതരാണെന്നായിരുന്നു അദ്ദേഹത്തി​​​​െൻറ ട്വീറ്റ്​. 

ടെസ്​ല തലവൻ ഇലോൺ മസ്​ക്​ നാസയുടെ ട്വീറ്റ്​ പങ്കുവെച്ചിരുന്നു. നിലവിൽ മനുഷ്യരെ ബഹിരാകാശ കേന്ദ്രത്തിലേക്ക്​ എത്തിക്കാനുള്ള സാങ്കേതിക വിദ്യ റഷ്യയുടെ മാത്രം കയ്യിലാണെന്നിരിക്കേ, ഇലോൺ മസ്​കി​​​​​െൻറ സ്​പേസ്​ എക്​സ്​ എന്ന അമേരിക്കൻ കമ്പനിയും അതിനുള്ള പുറപ്പാടിലാണെന്നാണ്​ സൂചന. ഈ മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ദൗത്യം സ്‌പേസ് എക്‌സി​​​​െൻറ ക്രൂ ഡ്രാഗണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്​.

Tags:    
News Summary - Tom Cruise and Nasa in talks over film to be shot in outer space-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.