പരിഭവങ്ങളില്ലാത്ത അനിലേട്ടൻ... നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനിയാർക്ക്​ നൽകാൻ...?

അന്തരിച്ച നടൻ അനിൽ മുരളിക്ക് ആദരാഞ്​ജലികൾ നേർന്ന്​ സംവിധായകൻ അരുൺ ഗോപി. അനിൽ മുരളിക്കായി കാത്തുവെച്ച വേഷം ഇനിയാർക്ക്​ നൽകാൻ കഴിയുമെന്ന്​ വിയോഗത്തിലുള്ള വേദന പങ്കുവെച്ചുകൊണ്ട്​ അരുൺ ഗോപി പറഞ്ഞു. പരിഭവങ്ങളില്ലാത്ത, അനിയനെ പോലെ തന്നെ ചേർത്തുനിർത്തിയ ആളാണ്​ അനിൽ മുരളിയെന്നും അദ്ദേഹം ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ...!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ... ആദരാഞ്ജലികൾ അനിലേട്ടാ...!! -അരുൺ ഗോപി കുറിച്ചു. ദിലീപിനെ നായകനാക്കി രാമലീലയും പ്രണവ്​ മോഹൻലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ടും ഒരുക്കിയ സംവിധായകനാണ്​ അരുൺ ഗോപി.

Full View

സഹപ്രവർത്തകരായ മമ്മൂട്ടി, പൃഥ്വിരാജ്​, ദുൽഖർ സൽമാൻ, നിവിൻ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും ഫേസ്​ബുക്കിലൂടെ അനിലി​​െൻറ മരണത്തിലുള്ള ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി.

Full View

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു 56കാരനായ അനിൽ മുരളിയുടെ അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. വില്ലൻ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ടി.വി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. 1994 ൽ ലെനിൻ രാജേന്ദ്രന്‍റെ ദൈവത്തിന്‍റെ വികൃതികളിൽ വേഷമിട്ടു. വാൽക്കണ്ണാടി, ലയൺ, ബാബ കല്യാണി, പുത്തൻ‌ പണം, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്,  വെള്ളരിപ്രാവിന്‍റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍, ഡബിൾ ബാരൽ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

മുരളീധരൻ നായരുടെയും ശ്രീകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. സുമയാണ് ഭാര്യ. മക്കൾ: ആദിത്യ, അരുന്ദതി. 
 

Tags:    
News Summary - arun gopy about anil murali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.