അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണമില്ലാതെ ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ തളിപ്പറമ്പ് സ്വദേശിനി വർഷ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞിരുന്നു. ലോകത്താകമാനമുള്ള മലയാളികള്‍ ആ അമ്മയ്ക്കും മകള്‍ക്കും സഹായഹസ്തവുമായി എത്തുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ചില വിവാദങ്ങളും ഉടലെടുക്കുകയുണ്ടായി.
വർഷ വീണ്ടും വാര്‍ത്തകളിൽ നിറയുകയാണ്. താനൊരു അഭിനേത്രി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് വർഷ. വർഷ അഭിനയിച്ച ‘തീ’ എന്ന വെബ് സീരിസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് 'തീ'യുടെ ട്രെയിലര്‍. പ്രതികാരത്തിന്‍റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെയും കഥപറയുന്ന പുതിയ വെബ് സീരിസ് ആണ് തീ.
പ്രണയത്തിനും വയലൻസിനും പ്രാമുഖ്യം നൽകുന്ന സീരിസ് സസ്പൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു. ഉണ്ണി ഉദയൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോക്കർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.
അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന വർഷയുടെ പരാതിയില്‍ നാലുപേർക്കെതിരെ കേസെടുത്തിരുന്നു. ഫിറോസ് കുന്നംപറമ്പിൽ, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസാണ് കേസെടുത്തത്. എന്നാൽ, ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് സന്നദ്ധ പ്രവർത്തകർ രംഗത്തെത്തുകയും വർഷയെ വിളിച്ച ഒാഡിയോ ക്ലിപ് പുറത്തുവിടുകയും ചെയ്തിരുന്നു.
വർഷയുടെ അക്കൗണ്ടിലേക്ക് വന്ന പണം ഹവാല പണമാണെന്നും ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയതോടെ പണം ഹവാലയാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ഫിറോസ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.