എ.ഐ.ടി.യു.സി നേതൃത്വത്തില്‍ സിനിമ ടെക്നീഷ്യന്മാരുടെ ദേശീയ സംഘടന വരുന്നു

കൊച്ചി: ചലച്ചിത്ര മേഖലയില്‍ എല്ലാവര്‍ക്കും തുല്യനീതിയും തൊഴിലാളികള്‍ക്ക് തുല്യ തൊഴിലവസരവും ലഭിക്കാന്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്നും ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മാക്ട ഫെഡറേഷന്‍. എ.ഐ.ടി.യു.സി നേതൃത്വത്തിലായിരിക്കും ദേശീയ തലത്തില്‍ സിനിമ ടെക്നീഷ്യന്മാരുടെ സംഘടന രൂപവത്കരിക്കുക.  ഇതിന് മുന്നോടിയായി മാക്ട ഫെഡറേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച രാവിലെ 10ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുമെന്ന് പ്രസിഡന്‍റ് ബൈജു കൊട്ടാരക്കര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയില്‍ അംഗങ്ങളാകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പി.എഫ് അടക്കം ആനുകൂല്യങ്ങള്‍ ഉറപ്പാക്കും. കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലും തൊഴില്‍ ചെയ്യാന്‍ സാഹചര്യം സൃഷ്ടിക്കും. സിനിമ മേഖലയിലെ തൊഴിലുകളില്‍ നിശ്ചിത ശതമാനം മാക്ട  തൊഴിലാളികള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ നേരിടുമെന്നും ബൈജു വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.  മാക്ട ഫെഡറേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ വിനയനെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അനില്‍ കുമ്പഴ, റോയ് എടവനക്കാട്, അജ്മല്‍ ശ്രീകണ്ഠപുരം എന്നിവരും പങ്കെടുത്തു.

 

Tags:    
News Summary - aituc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.