കൊച്ചി: ക്രിസ്മസിന് സിനിമകൾ റിലീസ് ചെയ്യേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷെൻറ തീരുമാനം. തീയറ്ററുകളിൽ നിന്നുള്ള വിഹിതം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്നാണ് റിലീസുകൾ വേണ്ടെന്ന് വെക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷെൻറ കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.
സിനിമകൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ നിന്നുള്ള വിഹിതത്തിന്റെ പകുതി വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന് നിലപാട് സ്വീകരിച്ചതോടെയാണ് തർക്കം രൂപപ്പെട്ടത്. തിയറ്റര്‍ വിഹിതം നിലവിലുള്ള അതേ വ്യവസ്ഥയില്‍ തുടരണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകളുടെ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തിയറ്റര്‍ ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് നിർമാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. അതേസമയം തിയറ്റർ ഉടമകളുടെ ആവശ്യം പരിഗണിക്കുന്ന നിർമാതാക്കളുമായി സഹകരിക്കാനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷെൻറ തീരുമാനം.
മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് നായകനാകുന്ന എസ്ര, ദുല്‍ഖര്‍ സല്മാന് നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് പ്രധാന ക്രിസ്മസ് റിലീസുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.