പറവക്കും ട്രാൻസിനും അപ്രഖ്യാപിത വിലക്ക്; പരിഹാസവുമായി ആഷിഖ് അബു 

മള്‍ട്ടിപ്‌ളെക്‌സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചുള്ള സമരത്തില്‍ സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അമല്‍ നീരദിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും നിര്‍മ്മാണ വിതരണ കമ്പനികൾക്ക് വിലക്കുമായി വിതരണക്കാർ.  അപ്രഖ്യാപിത വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ഈ ബാനറുകളുടെ പറവാ, ട്രാന്‍സ് എന്നീ സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലാകും. അതേസമയം, നടപടിയെ പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി.

കോരചേട്ടന്‍ ചീട്ടിട്ട് തീരുമാനിച്ചിരുന്ന മലയാള സിനിമയുടെ കാലം കഴിഞ്ഞെന്ന് പലരും മറന്നുപോവുകയാണ്. ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ വിലക്കിന്‍റെ ശക്തി നിങ്ങളും സിനിമയുടെ ശക്തി ഞങ്ങളും കാണിക്കാം. നിങ്ങള്‍ ഞങ്ങളെ ഊരുവിലക്കാന്‍ തീരുമാനിച്ച നിമിഷം മലയാള സിനിമ രക്ഷപെട്ടുവെന്നാണ് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത്. 
 

Full View
Tags:    
News Summary - Film distributers banned amal neerad and anvar rasheed's productions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.