ഒരു മാസ്​ എൻറർടെയിനർ -റിവ്യൂ

രാഷ്​ട്രീയം, അധോലോകം, മയക്കുമരുന്ന്​ മാഫിയ എന്നിവർക്കിടയിലെ പോരും കിടമൽസരങ്ങളും പലകുറി മലയാള സിനിമയിൽ​ പ ്രമേയമായിട്ടുണ്ട്​. ആ നിരയിലേക്ക്​ തന്നെയാണ്​ പൃഥ്വിരാജ്​ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെയും വരവ് ​. പൃഥ്വിരാജ്​ സംവിധായകനായി എത്തുന്നുവെന്ന പ്രത്യേകതയായിരുന്നു റിലീസിന്​ മുമ്പ്​ ചിത്രം വാർത്തകളിൽ ഇടംപിടി ച്ചത്.

ടീസറിലൂടെയും ട്രെയിലറിലൂടെയും ലൂസിഫർ ആരാധകരുടെ ആവേശം വാനോളം ഉയർത്തിയിരുന്നു. മോഹൻലാൽ ആരാധകരെ പൂ ർണമായും തൃപ്​തിപ്പെടുത്തുന്ന മാസ്​ മസാല എൻറർടെയിനർ തന്നെയാണ്​ ചിത്രം. മോഹൻലാൽ എന്ന താര ശരീരത്തെ ആ രീതിയിൽ പൃ ഥ്വി പൂർണമായും ഉപയോഗിച്ചിരിക്കുന്നു. മുണ്ട്​ മടക്കികുത്തി മീശപിരിച്ച്​ തുറന്ന്​ ജീപ്പിലെത്തുന്ന മോഹൻലാലിൻ െറ സ്​റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രം ആരാധകർക്ക്​ തിയേറ്ററുകളിൽ ആരവങ്ങളൊരുക്കാൻ പര്യാപ്​തമാണ്​.

കേരളത്തിലെ മുഖ് യമന്ത്രിയായ പി.കെ രാംദാസിൻെറ മരണത്തോടെയാണ്​ ലൂസിഫർ തുടങ്ങുന്നത്​. പി.കെ.ആറിൻെറ പിന്തുടർച്ചവകാശി ആരെന്ന ചോദ ്യമാണ്​ പിന്നീട്​ ഉയരുന്നത്​. സംശുദ്ധ രാഷ്​ട്രീയത്തിൽ പി.കെ.ആർ നയിച്ച പാർട്ടി പിന്നീട്​ ഉപജാപകസംഘത്തിൻെ കൈയിൽ അകപ്പെടുന്നു. ഇവരിൽ നിന്ന്​ പാർട്ടിയെയും ജനങ്ങളെയും രക്ഷിക്കുകയെന്നതാണ്​ സ്​റ്റീഫൻ നെടുമ്പള്ളിയെന്ന പി.കെ.ആറിൻെറ വിശ്വസ്​തൻെറ ദൗത്യം. അതിനായി സ്​റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തുന്നതോടെയാണ്​ ലൂസിഫറിൻെറ കഥ തുടങ്ങുന്നത്​.

പ്ര​േ​മയത്തിൽ വ്യതസ്​തത അവകാശപ്പെടാവുന്ന ചിത്രമല്ല ലൂസിഫർ. എങ്കിലും ആദ്യ സീൻ മുതൽ ആരാധകരെ ത്രസിപ്പിക്കാനുള്ള ചടുലത പൃഥ്വിരാജ്​ നില നിർത്തിയിട്ടുണ്ട്​. ആദ്യ പകുതിയിൽ മെല്ലേ തുടങ്ങി പിന്നീട്​ പതിയെ താളത്തിലേക്ക്​ എത്തുകയാണ്​ സിനിമ. ഇതിൽ മോഹൻലാലിനെ അവതരിപ്പിക്കുന്ന ആദ്യ സീൻ മുതൽ ആരാധകർക്ക്​ കൈയടിക്കാനുള്ള അവസരങ്ങൾ നിരവധി ഒരുക്കുന്നുണ്ട്​​. നരസിംഹം പോലുള്ള സിനിമകളിൽ ഒറ്റശ്വാസത്തിൽ കിടിലിൻ ഡയലോഗ്​ പറഞ്ഞ്​ കൈയടി വാങ്ങുന്ന മോഹൻലാലിനെ ലൂസിഫറിൽ കാണാനാവില്ല. പതിഞ്ഞ ശബ്​ദത്തിൽ മാസ്​ ഡ​യലോഗ്​ പറയുന്ന നായകനാണ്​ ലൂസിഫറിലെ സ്​റ്റീഫൻ നെടുമ്പള്ളി​.

ഒരു തെരഞ്ഞെടുപ്പ്​ കൂടി പടിവാതിൽക്കൽ എത്തി നിൽക്കു​േമ്പാഴാണ്​ ലൂസിഫർ തിയറ്ററുകളിലേക്ക്​ എത്തുന്നത്​. കേരള രാഷ്​ട്രീയത്തിൽ ഊന്നി തന്നെയാണ്​ ലൂസിഫർ കഥപറയുന്നത്​​. രാഷ്​ട്രീയക്കാരിൽ ഭൂരിപക്ഷവും കൊള്ളരുതാത്തവരാണെന്ന പതിവ്​ സിനിമ യുക്​തി ലൂസിഫറിലും പിന്തുടരുന്നുണ്ട്​. അതുപോലെ കേരളത്തിലെ ഇടത്​, വലത്​ മുന്നണികളുടെ ജീർണതകളെ കുറിച്ചും ലൂസിഫർ പറയുന്നുണ്ട്​. പക്ഷേ കേരളത്തിലെ വർഗീയ രാഷ്​ട്രീയത്തിൻെറ കടന്ന്​ വരവി​െന കുറിച്ച്​ തിരക്കഥയിൽ മുരളി ഗോപി പറയുന്നുണ്ടെങ്കിലും അതിനെ വിമർശിക്കാൻ മെനക്കെടുന്നില്ല.

പൂർണമായും താരകേന്ദ്രീകൃത സിനിമയാണ്​ ലൂസിഫർ. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ആശ്രയിച്ചാണ്​ ലൂസിഫറിൻെറ നില നിൽപ്പ്​. അയാൾക്ക്​ പ്രകാശമേകാനുളള വിളക്കുകൾ മാത്രമാണ്​ സിനിമയിലെ മറ്റ്​ താരങ്ങൾ. മഞ്​ജു വാര്യർ, ഇന്ദ്രജിത്ത്​, ടോവീനോ, വിവേക്​ ഒബ്​റോയ്​ തുടങ്ങി ലൂസിഫറിലെ മറ്റ്​ താരങ്ങളെല്ലാം തന്നെ തങ്ങൾക്ക്​ ലഭിച്ച്​ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്​. ഗ്യാങ്​സ്​റ്ററായി പൃഥ്വിരാജും നല്ല പ്രകടനം നടത്തുന്നു. സിനിമയുടെ ചടുല താളം നില നിർത്തുന്നതിൽ ദീപക്​ ദേവിൻെറ സംഗീതത്തിന്​ വലിയ പങ്കുണ്ട്​. പശ്​ചാത്തല സംഗീതം മനോഹരമായി ദീപക്​ ദേവ്​ ഒരുക്കിയിരിക്കുന്നു.

മോഹൻലാലിൻെറ മാസ്​ നായകനെ ഒപ്പിയെടുക്കുന്നതിൽ സുജിത്​ വാസുദേവിൻെറ മനോഹരമായ ഫ്രെയിമുകൾ സഹായിച്ച​ിട്ടുണ്ട്​. കഥയുടെ ബലക്കുറവിൽ വീണ്​ പോകുന്ന മാസ്​ മസാല ചിത്രങ്ങളുടെ ഗതി ലൂസിഫറിന് വരുത്താതിരിക്കുന്നതിൽ മുരളി ഗോപിയുടെ തിരക്കഥക്കും പങ്കുണ്ട്​. മോഹൻലാൽ ആരാധകനാണ്​ താനെന്ന്​ ആദ്യമേ പ്രഖ്യാപിച്ച പൃഥ്വിരാജ്​ സൂപ്പർ താരത്തിൻെറ പകി​ട്ടിനൊത്തൊരു സിനിമയാണ്​ ഒരുക്കിയിരിക്കുന്നത്​.

ഒരു സാധാരണ ചിത്രം എന്ന രീതിയിലാണ്​ പൃഥ്വിയും അണിയറക്കാരും ലൂസിഫറിനെ ആദ്യം മുതലെ മാർക്കറ്റ്​ ചെയ്യുന്നത്​. പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത സാധാരണ ചിത്രം മാത്രമാണ്​ ലൂസിഫർ. യുക്​തിയെ തിയറ്ററിന്​ പുറത്ത്​ വെച്ച്​ കാണാവുന്ന മൂന്ന്​ മണിക്കൂർ ദൈർഘ്യമുള്ള സമ്പൂർണ്ണമായൊരു ലാൽ ഷോയാണ്​ ലൂസിഫർ. മോഹൻലാൽ എന്ന നടനെ ആരാധിക്കുന്നവരെ തൃപ്​തിപ്പെടുത്താൻ വേണ്ട ചേരുവകളെല്ലാം ലൂസിഫറിൽ ഉൾക്കൊളളിച്ചിരുന്നു. സ്​ക്രീനിലേക്ക്​ സ്​റ്റീഫൻ നെടുമ്പള്ളിയെത്തുന്ന ഓരോ സീനുകളും സ്​റ്റൈലിഷായാണ്​ ചിത്രീകരിച്ചിരിക്കുന്നത്​. ഇന്ദുചൂഢൻ, സാഗർ, ജഗനാഥൻ തുടങ്ങി മോഹൻലാലിൻെറ സൂപ്പർ താരപദവിയെ മലയാളത്തിൽ അരക്കിട്ടുറപ്പിച്ച സിനിമകളുടെ കടുത്ത ആരാധകർക്ക്​ ധൈര്യമായി ടിക്കെറ്റടുക്കാവുന്ന സിനിമയാണ്​ ലൂസിഫർ.

Tags:    
News Summary - Lucifer Review-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.