തിരുവനന്തപുരം: ബി.ജെ.പിക്ക് യു.എ.ഇ കോൺസുലേറ്റിെൻറ പിന്തുണ ലഭിക്കാൻ സഹായിക്കണമെന്ന് ജനം ടി.വി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അനിൽ നമ്പ്യാരുമായി 2018 മുതൽ ബന്ധമുണ്ട്. ഡിപ്ലോമാറ്റിക് ബാഗുവഴിയല്ല സ്വർണമെത്തിയതെന്ന പ്രസ്താവന പുറത്തിറക്കണമെന്ന് കോൺസുലേറ്റ് ജനറലിനോട് ആവശ്യപ്പെടാൻ അനിൽ നമ്പ്യാർ നിർദേശിച്ചുവെന്നും സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
ദുബൈയിൽ വഞ്ചനക്കേസ് നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഭയന്ന് അനിൽ നമ്പ്യാർക്ക് യു.എ.ഇയിലേക്ക് വരാൻ സാധിക്കുമായിരുന്നില്ല. എന്നാൽ, അറ്റ്ലസ് രാമചന്ദ്രനുമായി അഭിമുഖം നടത്താൻ നമ്പ്യാരുടെ യു.എ.ഇ യാത്രക്ക് അവസരമൊരുക്കിയത് താനാണെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.
അനിൽ നമ്പ്യാരുടെ സുഹൃത്തിെൻറ സ്ഥാപനത്തിെൻറ ഉദ്ഘാടനത്തിന് യു.എ.ഇ കോൺസുലേറ്റ് ജനറലിനെ പങ്കെടുപ്പിക്കാൻ ഇടപ്പെട്ടത് താനായിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി. തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവം വരുന്നതും അനിൽ നമ്പ്യാർ തന്നെ വിളിച്ചതെന്നും സ്വപ്ന മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.