സംഗീത ആസ്വാദകർക്ക് എത്രകേട്ടാലും മതിവരാത്ത 'ചക്രവർത്തിനീ നിനക്കു ഞാനെെൻറ ശിൽപഗോപുരം തുറന്നു' എന്ന പഴയസിനിമ ഹിറ്റ് ഗാനം സംസ്കൃതത്തിൽ മൊഴിമാറ്റം നടത്തി നവമാധ്യമങ്ങളിലൂടെ മലയാളിയെ തേടി വീണ്ടുമെത്തുന്നു. 'ചക്രവർത്തിനീ തവകൃതേ മമ ശിൽപഗോപുരം കാരിതം' എന്ന് സംസ്കൃതത്തിലാക്കി ലോകറെേക്കാഡിനായി കാത്തിരിക്കുകയാണ് 63കാരനായ ചേർത്തല കണിച്ചുകുളങ്ങര കാട്ടിൽ കോവിലകത്തെ ദിനേശ് വർമ എന്ന ആചാര്യശ്രീ.
വർഷങ്ങൾക്ക് മുമ്പ് വയലാർ എഴുതി ജി. ദേവരാജൻ മാസ്റ്റർ സംഗീതം നിർവഹിച്ച ഈപാട്ടടക്കം 50ലേറെ ഗാനങ്ങൾ മൊഴിമാറ്റിയ ദിനേശ് വർമ ആത്മീയ പ്രഭാഷണങ്ങളും യോഗപരിശീലനവും ചിത്രരചനയിലും പുസ്തക രചനയിലെയും തിരക്ക് മാറ്റിെവച്ചാണ് ഗാനങ്ങൾ സംസ്കൃത വരികളിൽ മൊഴി മാറ്റുന്നത്. പഴയ ഹിറ്റ് ഗാനങ്ങൾ സംസ്കൃതത്തിലേക്ക് മൊഴിമാറ്റിയശേഷം നാട്ടിലെ ഗായകരെ കൊണ്ട് പാടിച്ച് റെക്കാഡ് ചെയ്ത് അപ്പോൾ തന്നെ യുട്യൂബിലും ഫേസ് ബുക്കിലും വാട്സാപ്പിലും അപ്പ് ലോഡ് ചെയ്യുന്നതാണ് രീതി.
ഒ.എൻ.വി കുറുപ്പിെൻറ വരികളിൽ ദക്ഷിണാമൂർത്തി സ്വാമി സംഗീത സംവിധാനം നിർവഹിച്ച 'വാതിൽപ്പഴുതിലൂടെ മുന്നിൽ കുങ്കുമം വാരി വിതറും തൃസന്ധ്യ പോകെ'എന്ന ഗാനം ആചാര്യശ്രീ മൊഴി മാറ്റിയപ്പോഴും ഹിറ്റ്. വിദ്യാഭ്യാസം കഴിഞ്ഞതോടെ എഴുത്തിലും ചിത്രരചനയിലും കഴിവ് തെളിയിച്ച് ആചാര്യ ശ്രീ ഭൂട്ടാനിൽ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് നാട്ടിൽ തിരിച്ചെത്തി യോഗപരിശീലനത്തിലും ഒറ്റമൂലി ചികിത്സാരംഗത്തും സജീവമായി. ഇതിനിടെ തെൻറ കവിത മോഡേൺ ആർട്ടിലൂടെ നിറങ്ങൾ ചാർത്തിയപ്പോൾ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ നേരിട്ട് അഭിനന്ദനം അറിയിച്ചു. ആത്മീയ പ്രഭാഷണങ്ങൾ നടത്തുന്നതിനിടെ 'ജ്ഞാന തീർത്ഥം' എന്ന പേരിൽ പുസ്തകവും രചിച്ചിട്ടുണ്ട്. ശാസ്ത്രം, തത്ത്വശാസ്ത്രം, യോഗ, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയശേഷം പുസ്തക രൂപത്തിലാക്കി വർഷങ്ങൾക്ക് മുമ്പേ ശ്രദ്ധനേടി.
വയലാർ, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി തുടങ്ങി പ്രഗല്ഭർ മലയാളികൾക്ക് സമ്മാനിച്ച നൂറുകണക്കിന് ഗാനങ്ങൾ സംസ്കൃതരൂപത്തിലാക്കി ഗിന്നസ് വേൾഡ് റെേക്കാഡ് നേടാനുള്ള ദൃഢനിശ്ചയത്തിലാണ് ഈെമാഴിമാറ്റക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.