ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ഇൗ മാസം നടക്കാനിരിക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. 45 കാരനായ രാഹുൽ നിലവിൽ എ.െഎ.സി.സി ഉപാധ്യക്ഷനാണ്. രാഹുൽ അധ്യക്ഷനാകുന്നതോടെ പാർട്ടിയിൽ വിപുലമായ പുന:സംഘടന നടക്കും. നേതൃസ്ഥാനങ്ങളിൽ പുതുമുഖങ്ങളും യുവാക്കളും വരുമെന്നാണ് കരുതപ്പെടുന്നത്. എ.െഎ.സി.സി ജനറൽ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റമുണ്ടാകും.
രാഹുൽ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് നേരത്തെ തന്നെ പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ യോജിച്ച സമയം സംബന്ധിച്ച് അഭ്യൂഹം നിലനിന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം രാഹുലിന് പകരം പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടതോടെയാണ് രാഹുലിന് അധ്യക്ഷ സ്ഥാനത്തേക്ക് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.