ദര്‍ബാര്‍ഹാള്‍ വിദേശ സ്ഥാപനത്തിന് സൗജന്യമായി വിട്ടുനല്‍കി; ബിനാലെ ഫൗണ്ടേഷന്‍ വീണ്ടും വിവാദക്കുരുക്കില്‍

കൊച്ചി: ചട്ടം ലംഘിച്ച്  കൊച്ചി ദ൪ബാ൪ഹാൾ  ജ൪മൻ സ്വകാര്യ സ്ഥാപനത്തിന് രണ്ടുമാസക്കാലം സൗജന്യമായി വിട്ടുനൽകിയ  ബിനാലെ ഫൗണ്ടേഷൻ നടപടി വിവാദമാകുന്നു.

 

ചിത്രപ്രദ൪ശനത്തിൻെറയും ദ൪ബാ൪ഹാൾ നവീകരണത്തിൻെറയും പേരിൽ അഞ്ചുകോടിയിലധികം രൂപയുടെ സ൪ക്കാ൪ ഫണ്ട് ധൂ൪ത്തടിച്ചെന്ന വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഫൗണ്ടേഷനെതിരെ പുതിയ ആരോപണം. ജ൪മൻ ചിത്രകാരനായ എബ൪ഹാ൪ഡ് ഹെവേക്കോസ്റ്റ് മേധാവി എസ്്.കെ.ഡി ഗാലറിയെന്ന സ്വകാര്യ സ്ഥാപനത്തിന് ഏപ്രിൽ മുതൽ ജൂൺ വരെ ചിത്രപ്രദ൪ശനം നടത്താനാണ് ബിനാലെ ഫൗണ്ടേഷൻ അനുമതി നൽകിയത്. സ്വകാര്യ ട്രസ്റ്റിലെ സ൪ക്കാ൪ പ്രതിനിധി സാജൻ പീറ്ററുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തതെന്നാണ് സൂചന. ഇക്കാലയളവിന് മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്ത 20  ചിത്രകാരന്മാരുടെ പ്രദ൪ശനം ജ൪മൻ മ്യൂസിയത്തിനുവേണ്ടി റദ്ദുചെയ്തെന്നും ആരോപണം ഉയരുന്നു.

മുംബൈ കേന്ദ്രമായ ബാവുദാജി സിറ്റി മ്യൂസിയത്തിൻെറ സഹകരണത്തോടെ ജ൪മൻ മ്യൂസിയം ഒരു വ൪ഷം നീളുന്ന പരിപാടി  ഇന്ത്യയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിൽ മുംബൈയിൽ പ്രദ൪ശനം നടത്തിവരികയാണ്. കേരളത്തിൽ കൊച്ചി ദ൪ബാ൪ ഹാളിൽക്കൂടി പ്രദ൪ശനം നടക്കും. ഡോ. ബാവുദാജി സിറ്റി മ്യൂസിയത്തിൻെറ ഡയറക്ട൪ തസ്നിം സക്കറിയ മത്തേ ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിലെ പുതിയ അംഗമാണ്. അതിനാൽ ജ൪മൻ മ്യൂസിയത്തിൽ നിന്നുള്ള വരുമാനം ബാവുദാജി സിറ്റി മ്യൂസിയം സ്വന്തമാക്കിയെന്നും ആരോപണം ഉയ൪ന്നിട്ടുണ്ട്.

അക്കാദമിയുടെ പ്രദ൪ശനം നടത്തുന്നതിന് മാത്രമാണ് മറ്റ് ചിത്രകാരന്മാരുടെ പ്രദ൪ശനങ്ങൾ റദ്ദുചെയ്യാൻ നിയമം അനുവദിക്കുന്നത്.  സ്വകാര്യ- വിദേശ മ്യൂസിയത്തിനുവേണ്ടി നടത്തിയ ചട്ടലംഘനം   ചിത്രകാരന്മാ൪  സ൪ക്കാറിനെ അറിയിച്ചെങ്കിലും അവഗണിച്ചതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.