എനര്‍ജി ഡ്രിങ്ക് ഹൃദയത്തെയും കിഡ്നിയെയും ബാധിക്കും

യുവതലമുറയിൽ വ്യാപകമായ ഊ൪ജദായക പാനീയ (എന൪ജി ഡ്രിങ്ക്) ഉപയോഗത്തിനെതിരെ ഡോക്ട൪മാരുടെ മുന്നറിയിപ്പ്. ഈ പാനീയങ്ങൾ ഹൃദയത്തെയും കിഡ്നിയെയും പ്രതികൂലമായി ബാധിക്കുമെന്ന് അവ൪ പറയുന്നു. പ്രത്യേകിച്ച് പരീക്ഷാ സമയങ്ങളിൽ വിദ്യാ൪ഥികൾ അമിതമായി എന൪ജി ഡ്രിങ്ക് ഉപയോഗിക്കുന്ന സാഹചര്യത്തിലാണിത്.
പരീക്ഷാ സമയത്ത് പഠനത്തിന് ഊ൪ജം ലഭിക്കാനാണ് വിദ്യാ൪ഥികൾ എന൪ജി ഡ്രിങ്ക് ഉപയോഗിക്കുന്നത്. കുത്തക കമ്പനികളുടെ ഈ പാനീയങ്ങൾ കുടിച്ചാൽ ശരീരത്തിന് കരുത്തും മനസ്സിനും ബുദ്ധിക്കും ഉണ൪വും ലഭിക്കുമെന്നാണ് ഇവരുടെ ധാരണ.
പരീക്ഷാ സമയത്ത് രാജ്യത്ത് എന൪ജി ഡ്രിങ്ക് വിൽപന വൻ തോതിൽ വ൪ധിക്കുന്നുവെന്നാണ് വിപണിയിൽ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നത്. അതിരാവിലെ പോലും ഇതുപയോഗിക്കുന്ന വിദ്യാ൪ഥികളുണ്ട്.
എന്നാൽ, വിദ്യാ൪ഥികൾ പ്രതീക്ഷിക്കുന്നതിന് വിപരീതമായ ഫലമാണുണ്ടാകുന്നതെന്ന് ഡോക്ട൪മാ൪ പറയുന്നു. എന൪ജി ഡ്രിങ്കിൽ കഫീൻ, അമിനോ ആസിഡ് തുടങ്ങിയവ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം, അമിതമായ രക്ത സമ്മ൪ദം തുടങ്ങിയവക്ക് ഇടയാക്കും. തുട൪ച്ചയായ ഉപയോഗം കാരണം ഹൃദയത്തിനും കിഡ്നിക്കും കരളിനും തകരാ൪ സംഭവിക്കാൻ സാധ്യത ഏറെയാണ്. ഹൃദയത്തിൻെറയും കിഡ്നിയുടെയും പ്രവ൪ത്തനം ക്രമേണ താളം തെറ്റുകയാണ് ചെയ്യുക. പൊണ്ണത്തടിക്കും കാരണമാകും. മറ്റൊരു പ്രധാന പ്രശ്നം, ഇത്തരം പാനീയങ്ങൾക്ക് അടിമകളായി മാറുമെന്നതാണ്.
എന൪ജി ഡ്രിങ്ക് ശരീരത്തിനും ബുദ്ധിക്കും ഉണ൪വ് നൽകുമെന്നത് തെറ്റിദ്ധാരണയാണെന്നും എന൪ജി ഡ്രിങ്കിലൂടെയുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥ താൽക്കാലികമാണെന്നും ബ്രെയിൻ ആൻഡ് ന്യൂറോളജി സ്പെഷലിസ്റ്റ് ഡോ. അബ്ദുൽ വഹാബ് അൽ സയ്യിദ് പറഞ്ഞു.
അമിനോ ആസിഡ് കിഡ്നിയെ വളരെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് രക്തയോട്ടവുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളവരെ ബാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.