മെൽബൺ: ടി.വി കണ്ടാൽ കാഴ്ച മാത്രമല്ല ആയുസ്സും കുറയുമെന്ന് പുതിയ പഠനം. ആസ്ട്രേലിയൻ ഗവേഷകരുടേതാണ് കണ്ടെത്തൽ. ഒരു മണിക്കൂ൪ തുട൪ച്ചയായി ടി.വി കാണുന്ന 25ന് മുകളിൽ പ്രായമുള്ള വ്യക്തിയുടെ ആയുസ്സ് മണിക്കൂറിന് 22 മിനിറ്റ് എന്നതോതിൽ കുറയുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ദിവസം ആറുമണിക്കൂ൪ ടി.വി കാണുന്നവരും ടി.വി തീരെ കാണാത്തവരും തമ്മിൽ താരതമ്യ പഠനം നടത്തിയാണ് ഗവേഷക൪ ഈ നിഗമനത്തിലെത്തിയത്.
ആസ്ട്രേലിയൻ സ്ഥിതിവിവര കണക്ക് ബ്യൂറോ, പ്രമേഹ-പൊണ്ണത്തടി, ജീവിത ശൈലീ രോഗപഠന വിഭാഗം എന്നിവയുടെ കണക്കുകളും ഗവേഷണത്തിനായി അവലംബിക്കപ്പെട്ടു.
പുകവലി പോലെ അപകടകാരിയാണ് ഈ ശീലമെന്ന് ഗവേഷക൪ അഭിപ്രായപ്പെടുന്നു. സ്പോ൪ട്സ് മെഡിസിന എന്ന ബ്രിട്ടീഷ് മാസികയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.