??.?.????

ആരുടെ സമൃദ്ധി?

പഴയകാല സമൃദ്ധിയെന്നത് ചെറിയൊരു വരേണ്യവര്‍ഗത്തിന്‍െറ സമൃദ്ധിയാണെന്ന് ഇടത് സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.ഇ.എന്‍  പറഞ്ഞു. പലപ്പോഴും ആരുടെ സമൃദ്ധിയാണ് എന്ന് പറയാത്തതു കൊണ്ടുതന്നെ തെറ്റിദ്ധരിപ്പക്കപ്പെട്ട പ്രയോഗമാണത്. 40 വര്‍ഷം മുമ്പുള്ള എന്‍െറ കുട്ടിക്കാലത്ത്, കോഴിക്കോട് പെരുമണ്ണയില്‍ കണ്ടത് ഓണാഘോഷത്തിലെ വലിയ വിവേചനമാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് പറയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നാലാം ഓണം മുതലാണ് ആഘോഷം തുടങ്ങുക. ഒന്നും രണ്ടും മൂന്നും ഓണം പറയര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ‘ഓണം വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ’ എന്ന ചൊല്ല് അക്ഷരാര്‍ഥത്തില്‍ ഇവിടെയാണ് ശരിയാവുന്നത്. ഇതെന്‍െറ അനുഭവമാണെന്നും കെ.ഇ.എന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.