കൊച്ചി: ടി.ജി. നന്ദകുമാർ (ദല്ലാൾ) നൽകിയ അപകീർത്തി കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഹൈകോടതി ഇളവ് അനുവദിച്ചു.
തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്. എതിർകക്ഷികളോട് വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും ജനുവരി 16ന് പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് നന്ദകുമാർ നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് ഇയാൾക്കെതിരെ ‘കാട്ടുകള്ളൻ’, ‘വിഗ്രഹം മോഷ്ടിച്ചവൻ’ തുടങ്ങിയ ആരോപണങ്ങൾ സുരേന്ദ്രൻ ഉന്നയിച്ചത്. ഈ ആരോപണങ്ങൾ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി നന്ദകുമാർ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.