ഗ്രന്ഥകര്‍ത്താവ് ഗെയ്ല്‍ ട്രെഡ്വെല്‍, വിവാദ പുസ്തകത്തിന്‍െറ പുറംചട്ട

അമൃതാനന്ദമയിക്കെതിരെ മുന്‍ ശിഷ്യയുടെ പുസ്തകം

ന്യൂയോര്‍ക്: മാതാ അമൃതാനന്ദമയിയെയും അവരുടെ ആശ്രമത്തെയും കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി പുസ്തകം. അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യരില്‍ ഒരാളും സന്തതസഹചാരിയുമായിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്‍ ആണ് ഇന്‍റര്‍നെറ്റിലും സോഷ്യല്‍ നെറ്റ്വര്‍ക്കിലും ചര്‍ച്ചയായ 'ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്നെസ്' ('വിശുദ്ധ നരകം: വിശ്വാസത്തിന്‍െറയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്‍െറയും ഓര്‍മക്കുറിപ്പ്') എന്ന പുസ്തകം എഴുതിയത്.

ആസ്ട്രേലിയക്കാരിയായ ഗെയ്ല്‍ ചെറുപ്രായത്തില്‍ തന്നെ ആത്മീയാന്വേഷണവുമായി ഏഷ്യയിലത്തെിയതാണ്. 21 വയസ്സുള്ളപ്പോള്‍ അമൃതാനന്ദമയിയുടെ പേഴ്സനല്‍ അസിസ്റ്റന്‍റ് ആയി. ആ പദവിയില്‍ അവര്‍ അമൃതാനന്ദമയിയെ സേവിച്ചത് 20 വര്‍ഷമാണ്. ഒടുവില്‍ ആശ്രമത്തിന്‍െറ കാപട്യങ്ങളില്‍ മനംമടുത്ത് അവര്‍ ഇന്ത്യ വിടുകയായിരുന്നു.

അമൃതാനന്ദമയിയുടെ സഹായിയായുള്ള ജോലി 24 മണിക്കൂറും നീളുന്നതായിരുന്നു. അതുകൊണ്ടു ചുരുങ്ങിയ കാലം കൊണ്ട് അവര്‍ മലയാളം പഠിച്ചു. കേവലം സഹായി എന്ന അവസ്ഥയില്‍നിന്ന് ആശ്രമ രഹസ്യങ്ങളെല്ലാം അറിയുന്ന ആള്‍ എന്ന നിലയിലേക്ക് അവര്‍ മാറി. ചെറിയ ചുറ്റുപാടില്‍ തുടങ്ങിയ കൂട്ടായ്മ ഒരു കച്ചവട സാമ്രാജ്യമായി വളര്‍ന്നതിനെ ക്കുറിച്ച് പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ആശ്രമത്തില്‍ ബലാത്സംഗ പരമ്പര നടന്നെന്ന വിവരവും ആത്മകഥാപരമായി എഴുതിയ പുസ്തകം പറയുന്നു.

1999 നവംബറിലാണ് ഇവര്‍ ആശ്രമം വിടുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട മാനസിക പീഡനം മൂലം അന്നൊന്നും ഇത്തരമൊരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിച്ചിരുന്നില്ളെന്നാണ് ഗെയ്ല്‍ പറയുന്നത്.


 



ആത്മീയ ജീവിതം തെരഞ്ഞെടുത്ത ആദ്യനാളുകള്‍ ആനന്ദകരമായിരുന്നെങ്കിലും ആശ്രമം വളര്‍ന്നതോടെ കുതന്ത്രങ്ങളുടെയും ചതിയുടെയും തട്ടിപ്പിന്‍െറയും നാളുകളായിരുന്നത്രേ.

ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയും അമൃതാനന്ദമയിയുടെ ശിഷ്യരില്‍ പ്രഥമഗണനീയനുമായ സ്വാമി അമൃതസ്വരൂപാനന്ദയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തെ എതിര്‍ത്തും അനുകൂലിച്ചും ഇന്‍റര്‍നെറ്റില്‍ ചര്‍ച്ച സജീവമാണ്.

സ്വിറ്റ്സര്‍ലന്‍്റിലെ പ്രമുഖ വെബ് സൈറ്റായ ടാഗസ് അനൈസര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് സന്ദര്‍ശിക്കുക

http://www.tagesanzeiger.ch/zuerich/stadt/Schwere-Vorwuerfe-gegen-Umarmerin-Amma/story/27141074

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.