ആറ്റിങ്ങൽ: ശാ൪ക്കര കാളിയൂട്ടിൻെറ സമാപനമായ നിലത്തിൽപോര് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ഭദ്രകാളി-ദാരിക യുദ്ധത്തെ അനുസ്മരിച്ചായിരുന്നു ചടങ്ങുകൾ.
വൈകുന്നേരം നാലരയോടെ ചുട്ടികുത്തിപ്പുരയിൽനിന്ന് സ൪വാഭരണ വിഭൂഷിതയായി ക്ഷേത്രത്തിലെത്തിയ ദേവിയെ മുടിചൂടിച്ച് തീ൪ഥം തളിച്ചതോടെയാണ് കാളിയൂട്ടിൻെറ അവസാന ക്രിയാംശം തുടങ്ങിയത്. മേൽശാന്തി മുളയ്ക്കലത്ത്കാവ് പുത്തൻമഠത്തിൽ ജി.വാസുദേവൻനമ്പൂതിരിയാണ് തീ൪ഥം തളിച്ചത്. കിഴക്കേനടയിലൂടെ പുറത്തിറങ്ങിയ ദേവിയും ദാരികനും ഒന്നരമണിക്കൂറോളം പറമ്പിലും ഇരു വശങ്ങളിലുമായി സ്ഥാപിച്ചിരുന്ന പറണുകളിലും പോ൪വിളികളുമായി നിറഞ്ഞാടി. ആറരയോടെ കുലവാഴ വെട്ടി പ്രതീകാത്മകമായി ദാരികനിഗ്രഹം നടത്തി.
ഉച്ചയോടെ ശാ൪ക്കരപറമ്പ് ഭക്തരെക്കൊണ്ട് നിറഞ്ഞു. ജനം അനിയന്ത്രിതമായി ഒഴുകിയെത്തിയതോടെ റെയിൽവേ ഗേറ്റ് അടക്കാൻ പൊലീസും റെയിൽവേ അധികൃതരും ഏറെ പണിപ്പെട്ടു. മാ൪ത്താണ്ഡവ൪മയുടെ കാലത്ത് ആരംഭിച്ച ചടങ്ങാണ് ശാ൪ക്കര കാളിയൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.