കൊച്ചി: കൊല്ലപ്പെട്ട രത്ന വ്യാപാരി ഹരിഹര വ൪മയുടെ കൈവശമുണ്ടായിരുന്ന രത്നങ്ങളെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമ൪പ്പിച്ച സ്വകാര്യ അന്യായം എറണാകുളം ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) തള്ളി. അന്യായത്തിൽ പറയുന്ന ആവശ്യം ന്യായീകരിക്കാൻ തക്ക തെളിവുകളോ രേഖകളോ ഇല്ളെന്നും അന്യായം പരിഗണിക്കാൻ ഈ കോടതിക്ക് അധികാരമില്ളെന്നും നിരീക്ഷിച്ചാണ് മജിസ്ട്രേറ്റ് സന്തോഷ് കെ. വേണു തള്ളിയത്. കഴിഞ്ഞ ദിവസം ഹരിഹര വ൪മയുടെ ഭാര്യയാണ് രത്നങ്ങൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലേതാണെന്ന വെളിപ്പെടുത്തലോടെ സ്വകാര്യ അന്യായം നൽകിയത്.
ആദ്യം അന്യായം പരിഗണിച്ച അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി അന്വേഷണം നടത്താൻ എറണാകുളം നോ൪ത് പൊലീസിനെ ഏൽപിച്ചിരുന്നു. എന്നാൽ, സംഭവം നടന്നത് തങ്ങളുടെ അധികാര പരിധിയിലല്ളെന്ന് വ്യക്തമാക്കി അന്ന് തന്നെ മടക്കിയതോടെയാണ് കേസ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലത്തെിയത്. തൻെറ പക്കലുള്ള രത്നങ്ങൾ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേതാണെന്ന് വ൪ഷങ്ങൾക്കുമുമ്പ് ഹരിഹര വ൪മ തന്നെയാണ് പറഞ്ഞതെന്നാണ് അന്യായത്തിൽ പറഞ്ഞിരുന്നത്.
എറണാകുളം സൗത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജ് മുറിയിൽവെച്ചാണ് ഹരിഹര വ൪മ ഈ വെളിപ്പെടുത്തൽ നടത്തിയതെന്നും അന്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അന്യായക്കാരി ഉന്നയിക്കുന്ന കാര്യങ്ങൾക്ക് മതിയായ തെളിവില്ളെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് അന്യായമെന്നും കോടതി നിരീക്ഷിച്ചു. 2012 ഡിസംബ൪ 24ന് ഹരിഹര വ൪മ കൊല്ലപ്പെട്ടത് മുതൽ രത്നങ്ങൾ സംബന്ധിച്ച് പലതരത്തിലുള്ള കഥകൾ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.