വാൻകോവർ (കാനഡ): ബ്രിട്ടീഷ് കൊളംബിയയിലെ മുസ്‍ലിം മലയാളി കൂട്ടായ്മയായ കേരള ഇസ്‍ലാമിക് അസോസിയേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയ (കെ.െഎ.എ.ബി.സി) ഈദ് ഉൽ അദ്ഹ ആഘോഷം സംഘടിപ്പിച്ചു. ജൂൺ 16 ഞായറാഴ്ചയായിരുന്നു കാനഡയിൽ ബലി പെരുന്നാൾ.
കെ.െഎ.എ.ബി.സി പ്രസിഡന്റ് മുഹമ്മദ് ബിൻ ഹംസ ഈദ് സന്ദേശം കൈമാറി. ഇബ്രാഹിം നബിയുടെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും പാഠങ്ങൾ ജീവിതത്തിൽ പകർത്തി സമൂഹത്തിന്റെ ഐക്യത്തിനും പരസ്പരബന്ധങ്ങൾ ദൃഢമാക്കുന്നതിനും ഓരോരുത്തരും പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കെ.െഎ.എ.ബി.സി സ്റ്റുഡന്റ് സപ്പോർട്ട് ഫോറം, കിഡ്സ് പ്ലാറ്റ്ഫോം, കമ്യൂണിറ്റി ഔട്ട് റീച്ച് എന്നിവക്ക് കൂടുതൽ ഉൗന്നൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, മുതിർന്നവർക്കുള്ള മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. 150ഓളം പേർ സംബന്ധിച്ചു. ഒമർ ഷയാൻ ഖുർആൻ പാരായണം നടത്തി. കെ.െഎ.എ.ബി.സി എക്സിക്യൂട്ടീവ് മെമ്പർമാരായ ശെസി ഫാത്തിമ, ലുബിന എന്നിവർ നേതൃത്വം നൽകി. കെ.െഎ.എ.ബി.സി വൈസ് പ്രസിഡന്റ് റിസ്‌മ കരീം സ്വാഗതവും ജോ. സെക്രട്ടറി അഹിനാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.