ഓണാഘോഷത്തിനിടെ കോളജ്‌ അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു

കൊച്ചി: തേവര എസ്‌.എച്ച്‌ കോളജ്‌ അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. കോമേഴ്‌സ്‌ വിഭാഗം അസി. പ്രഫസറായ തൊടുപുഴ കല്ലാർക്കാട് നാഗപ്പുഴയിൽ വെട്ടുപാറക്കൽ ജയിംസ് വി. ജോർജാണ്​ (38) മരിച്ചത്‌. കോളജിൽ ബുധനാഴ്ച വൈകീട്ട്‌ നടന്ന അധ്യാപകരുടെ ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത ജയിംസ്‌, തലചുറ്റി വീണിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 മുതൽ 9.30വരെ കോളജിൽ പൊതുദർശനത്തിന്​ വെക്കും. തുടർന്ന്​ നാഗപ്പുഴയിലേക്ക്‌ കൊണ്ടുപോകും. കോളജിന്‍റെ ഈ അക്കാദമിക്​ വർഷത്തിലെ സ്റ്റാഫ്‌ സെക്രട്ടറിയാണ്​. 

പിതാവ്​: പരേതനായ വർക്കി. മാതാവ്​: മേരി. ഭാര്യ: സോന ജോർജ് (അസി. പ്രഫസർ, ന്യൂമാൻസ്​ കോളജ്‌, തൊടുപുഴ). സംസ്‌കാരം ശനിയാഴ്‌ച. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.