നഡിയദ്: സിമന്റ് ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഹമ്മദാബാദ്-വഡോദ്ര എക്സ്പ്രസ് ഹൈവേയിൽ നഡിയദിന് സമീപമാണ് സംഭവം.
അഹമ്മദാബാദിൽനിന്ന് പൂനെയിലേക്ക് പോയ്ക്കൊണ്ടിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാർ ബസിലുണ്ടായിരുന്നു. സിമന്റ് ടാങ്കർ പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ച് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ടാങ്കർ ഡൈവർക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ സുരക്ഷാ വേലി തകർത്ത് ബസ് 20 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. രണ്ടു പേർ അപകടത്തിൽ മരിച്ചു. പരിക്കേറ്റ നിരവധി ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.