അമിതവേഗതയിലെത്തിയ കാറിടിച്ചു; വഴിയരികിൽ കളിച്ചു കൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

മുംബൈ: വഡാലയിൽ അമിതവേഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. വഴിയരികിൽ രക്ഷിതാക്കൾക്കൊപ്പം കഴിയുകയായിരുന്ന നാലു വയസുകാരൻ ആയുഷ് ആണ് മരിച്ചത്. അംബേദ്കർ കോളജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭുഷൻ ഗോലയെ (19) പൊലീസ് അറസ്റ്റ് ചെയ്തു. കാർ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ച ആയുഷ് പിതാവ് ലക്ഷ്മൺ കിൻവാഡെയ്ക്കും കുടുംബത്തിനുമൊപ്പം കാലങ്ങളായി വഴിയരികിലാണ് താമസിച്ചിരുന്നത്.

അപകടമുണ്ടായ സമയത്ത് ആയുഷ് റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Tags:    
News Summary - Boy, 4, killed after speeding car runs him over in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.