പെരുമ്പാവൂർ: നഗരത്തിലെ ഔഷധി ജങ്ഷനിൽ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വായ്ക്കര മോടക്കൽ വീട്ടിൽ ഗോപാലൻ ശാന്ത ദമ്പതികളുടെ മകൻ പ്രജീഷ് ഗോപാലനാണ് (36) മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പെരുമ്പാവൂരിൽ നിന്നും കാലടിയിലേക്ക് പോകുകയായിരുന്ന ടിപ്പർ ഇടവഴിയിൽ നിന്നും പ്രധാന റോഡിലേക്ക് കടന്ന പ്രജീഷിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ പ്രജീഷിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ടിപ്പർ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൂര്യയാണ് പ്രജീഷിന്‍റെ ഭാര്യ. മകൾ: ദുർഗ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.