പിതാവും മകളും കിണറ്റില്‍ വീണുമരിച്ചു

പാലക്കാട്​: കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു. കിണറ്റില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയില്‍ ധര്‍മലിംഗം, മകള്‍ ഗായത്രി (22) എന്നിവരാണ് മരിച്ചത്.

മകള്‍ ഗായത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ധര്‍മലിംഗവും അപകടത്തില്‍പെട്ടത്. മകൾ കിണറ്റിൽ ചാടുകയായിരുന്നുവെന്ന്​ അഭ്യൂഹമു​ണ്ടെങ്കിലും സ്​ഥിരീകരിച്ചിട്ടില്ല. ഗായത്രിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു.


Tags:    
News Summary - man and his daughter died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.