പശ്ചിമ ബംഗാളിൽ ചരക്കു തീവണ്ടികൾ കൂട്ടിയിടിച്ച് 12 ബോഗികൾ പാളം തെറ്റി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബങ്കുര ഓന്ത റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ചരക്ക് തീവണ്ടികള്‍ കൂട്ടിയിച്ച് അപകടം. അപകടത്തില്‍ ഒരു തീവണ്ടിയുടെ ലോക്കോപൈലറ്റിന് നിസാരപരിക്കേറ്റു.

ചരക്ക് തീവണ്ടികൾ കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. കൂട്ടിയിടിയെ തുടര്‍ന്ന് 12 ബോഗികള്‍ പാളംതെറ്റി. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ആദ്ര ഡിവിഷനിലെ തീവണ്ടി ഗതാഗതം തടസപ്പെട്ടു.

തീവണ്ടികളില്‍ ചരക്കുകള്‍ ഉണ്ടായിരുന്നില്ല. ഇതോടെ ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപുര്‍, ബങ്കുര, പുരുലിയ, ബര്‍ദമാന്‍, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, ബൊക്കാരോ, സിംഹഭൂമ ജില്ലകളില്‍ ഗതാഗത തടസം നേരിടും. തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് സൗത്ത്- ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Several wagons derailed after 2 goods trains collide in West Bengal's Bankura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.